അമീബോമ ഈ.എം.എസ്സിനാണെങ്കില്‍

അമീബോമ ഈ.എം.എസ്സിനാണെങ്കില്‍

50 വര്‍ഷം മുന്‍പാണ്‌. ഒന്നാം ഈ.എം.എസ്സ്‌.മന്ത്രിസഭ ലോകശ്രദ്ധ പിടിച്ചടക്കിയ കാലം. ഉദരവേദനയെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ.കെ. എന്‍ .പൈ അഡ്‌മിറ്റു ചെയ്യുന്നു .പരിശോധനയില്‍ ഉദരത്തില്‍ വലതു ഭാഗത്തായി ഒരു മുഴ.സര്‍ജറി പ്രൊഫസ്സര്‍ ഡോ.സി.കെ പി.മേനോനുമായും പൈ സാര്‍ കൂടിയാലോചിച്ചു.

ഒരു സാധാരണ രോഗിയും സാധാരണ ഡോക്റ്ററുമായിരുന്നുവെങ്കില്‍ 3 രോഗസാധ്യതകളാണു ചിന്തിക്കുക.

1.അക്കാലത്തു സാധാരണമായിരുന്ന, അമീബിയാസിസ്‌ കൊണ്ടുണ്ടാകുന്ന. അമെബോമ എന്ന മുഴ

2.അത്ര വിരളമല്ലാത്ത, ക്ഷയരോഗ ബാധ.

3. അവസാനമായി കാന്‍സര്‍
.
സാധാരണ ഡോക്റ്ററാണെങ്കില്‍ എമറ്റിന്‍ കുത്തിവയ്പ്പ്‌ ഒരു കോര്‍സ്‌ കൊടുക്കും.
സൂര്യ പ്രകാശത്തില്‍ മഞ്ഞ്‌ ് എന്ന പോലെ മുഴ ഉരുകിപ്പോകും.
ഫലം കിട്ടാത്തപക്ഷം ടി.ബി.ക്കുള്ള ചികില്‍സ തുടങ്ങും.
ഫലം കാണാതെ വന്നാല്‍ കാന്‍സര്‍ എന്നു തീരുമാനിക്കും.

ലോകശ്രദ്ധ ആകര്‍ഷിച്ച മന്ത്രിമുഖ്യനു വെറും സാധാരണക്കാരന്റെ രോഗം എന്നു പറയാന്‍ ഇരുവര്‍ക്കും മടി. അക്കലത്തെ ഏറ്റവും പ്രഗല്‍ഭ രോഗനിര്‍ണ്ണയ വിദഗ്‌ദ്ധനായ ഡോ.ശങ്കര രാമനെ അവര്‍ വിദഗ്‌ദ്ധാഭിപ്രായത്തിനായി ക്ഷണിച്ചു .എം.ബി.ബി.എസ്സ്‌ പോലുമില്ലാത്ത എല്‍.എം.പി ക്കാരാനയ ശങ്കര്‍ രാമനെ രോഗനിര്‍ണ്ണയത്തില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നത്തെപ്പോലെ രോഗനിര്‍ണ്‍നയത്തിനു സ്കാനിംഗ്‌, എന്‍ഡോസ്കോപ്പി തുടങ്ങിയവ കണ്ടുപിടിക്കുന്നതിനു മുന്‍പാണിതു.

മുണ്ടുടുത്തു മുറിക്കയ്യന്‍ ഷട്ടുമായാണു സ്വാമി വരുക. വിവരങ്ങള്‍ ചോദിച്ചറിയാന്‍ 45 മിനിട്ട്‌. പരിശൊധനക്ക്‌ ഒരു മണിക്കൂര്‍.
അങ്ങനെ ഒരു പരിശൊധനക്ക്‌ ഈ.എം.എസ്സ്‌ ആദ്യമായിട്ടായിരിക്കും വിധേയനായത്‌. അവസാനം അദ്ദേഹം തീര്‍പ്പു കല്‍പ്പിച്ചു .അമീബിയാസിസ്‌ തന്നെ. ഒരു കോര്‍സ്‌ എമറ്റിന്‍ കൊടുക്കുക. വെറും സാധാരണക്കരന്റെ അസ്സുഖം എന്നു കേട്ടപ്പോള്‍ ഈ.എമ്മിനും പാര്‍ട്ടിക്കും പോലിറ്റ്‌ ബ്യൂറൊയ്ക്കും എല്ലാം നാണക്കേടു പൊലെ.

ന്യൂ ഡീയിലെ പ്രശസ്ത സര്‍ജന്‍ ഡോ.ആര്‍.ഡി അയ്യരെ അവര്‍ ക്സണിച്ചു വരുത്തി.

( ഡോ.അയ്യര്‍ ഡോ ശങ്കരരാമന്റെ സ്വന്തം സഹോദരനാണെന്ന വിവരം അവര്‍ക്കറിയില്ലായിരുന്നു.)

ഡോ.അയ്യര്‍ക്കു രോഗനിര്‍ണ്‍നയത്തിനു വെറും പത്തു മിനിട്ടു മതിയായിരുന്നു.
വെളിയിലേക്കിരങ്ങ്യ ഡോക്റ്ററോട്‌` മന്ത്രിസഭയീല്‍ നംബര്‍ 2 കെ.ആര്‍ ഗൗരി
(അക്കലത്ത്‌ പേരില്‍ അമ്മ ചേര്‍ത്തിരുന്നില്ല) അഭിപ്രായം ചോദിച്ചു.
ചികില്‍സിക്കുന്ന ഡോക്ടറന്മ്മരോടു പറയാം എന്നായിരുന്നു ഉടന്‍ വന്ന മറുപടി.

അമീബോമ ആകാനാണ്‌ വഴി. കൃത്യമായറിയാന്‍ ഓപ്പറേഷനും ബയോപ്സി പരിശൊധനയും വെണം. അതിനു മുന്‍പ്‌ ഒരു കോര്‍സ്‌ എമറ്റിന്‍ കൊടുക്കുക. അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കും പോളിറ്റ്‌ ബ്യൂറോയ്ക്കും തൃപ്തി വന്നില്ല. അവര്‍ ഈ.എമ്മിനെ ചികില്‍സക്കായി ഈസ്റ്റ്‌ ജര്‍മ്മനിയില്‍ കൊണ്ടുപോയി . പഷേ അതിനിടെ എമറ്റിന്‍ കോര്‍സ്‌ തീര്‍ന്നിരുന്നു.

ഈ.എം .എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍ ,നമ്മുടെ കൂനി ചികില്‍സ പോലെ എന്തോ അവര്‍ അവിടെ ചെയ്തു.

രോഗവിമുക്തി നമ്മുടെ ഡോക്റ്ററന്മാരുടേ ചികില്‍സ കൊണ്ടെന്നു നാമും, നമ്മുടെ ഡോക്റ്ററന്മാരും;
ഈസ്റ്റ്‌ ജര്‍മ്മനിയിലെ ചികില്‍സ കൊണ്ടെന്നു പാര്‍ട്ടിയും പറഞ്ഞു.

(പാവം എമറ്റിന്‍, നമ്മുടെ നാട്ടിലെ ലക്ഷ്ക്കണക്കിനു പാവ്ങ്ങളെ അവനാണു രക്ഷിച്ച്‌)

വെറും ഒരു സാധാരണ രോഗിയാരുന്നുവെങ്കില്‍ ഒരാഴ്ചകോണ്ടു സുഖമാകുമായുരുന്ന രോഗത്തിനു വെണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചിലവഴിച്ചതെത്ര?
പില്‍ക്കാലത്‌ ജോണ്‍ ജേക്കബ്ബും പി.എസ്സ്‌.ശ്രീനിവാസനും നായനാരും വി.എസ്സ്‌.അച്ചുതാനന്ദനും മടും വിഡേശചികില്‍സക്കു പോകാന്‍ കാരണം ഈ.എം.എസ്സ്‌ തുടങ്ങിയ നേതാവെങ്കില്‍ ഫോറിന്‍ ചികില്‍സ എന്ന രീതി ആയിരുന്നു.
ഒരു സാധരന എം.ബി.ബി.എസ്സ്‌ ഡൊക്റ്റര്‍ക്കു ചികില്‍സിച്ചു ഭേദമാകാവുന്ന രോഗാമാണ്‌ അന്നും ഇന്നും എന്നും അമീബിയാസിസ്‌.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: