കാല്‍ക്കുടിയര്‍,അരക്കുടിയര്‍,മുക്കാല്‍ കുടിയര്‍ ,മുഴുക്കുടിയര്‍

കാല്‍ക്കുടിയര്‍,അരക്കുടിയര്‍,മുക്കാല്‍ കുടിയര്‍ ,മുഴുക്കുടിയര്‍

കുടി സാഹിത്യ -കലാവസനകളെ പ്രോല്‍സാഹിപ്പിക്കും എന്നു ചിലര്‍.
ആവോ? ഒന്നറിയാം.കുടി കരളിനെ നശിപ്പിക്കും.

സിറോസ്സിസ്‌ എന്ന മഹോദരം കുടിയരില്‍ ഉടലെടുക്കും.
അതു തീര്‍ച്ച.
നമ്മുടെ മൂന്നു പ്രശസ്തര്‍ മഹോദരത്തിനിരയായി.
വയലാര്‍ ആദ്യ തവണ തന്നെ മരണത്തിനിരായി.

മലയാളനാടിന്റെ എസ്‌.കെ .നായര്‍ ആദ്യതവണ രക്ഷപെട്ടു.
എഴുത്തുകാരെക്കൊണ്ടു മദ്യപാനത്തിനെതിരെ ലേഖനങ്ങള്‍ എഴുതിച്ചു.
(ഇതെഴുതുന്ന ആളും എഴുതി ഒരെണ്ണം)
പരമ്പര പുസ്തകരൂപത്തിലാകും മുന്‍പു രണ്ടമതൊരു കോമാ.
എസ്‌.കേയും വിട പറഞ്ഞു.

മൂന്നമന്‍ നമ്മുടെ പ്രിയ എം.ടി.
കോമയില്‍ കിടന്നപ്പോള്‍ മരിച്ചതായി വാര്‍ത്ത വരെ വന്നു.
സുകൃതം എന്ന എം.ടി.സിനിമായുടെ കഥയിലെ പോലെ.
എം.ടി യുടെ കാര്യം മാതൃഭൂമി വാരിക ജനുവരി 11 ലക്കതില്‍ പുനത്തില്‍ എഴുതിയതു കാണുക.

കോവിലന്‍ ഉച്ചത്തില്‍ കൈ ഉയര്‍ത്തി പറഞ്ഞു.
ജ്യോല്‍സനെക്കണ്ടു നിങ്ങള്‍ ഒരു പരിഹാരം ചെയ്യണം. ……
നിര്‍മ്മാല്യത്തില്‍ നിങ്ങള്‍ പി.ജെ ആന്റനിയെക്കൊണ്ടു ഭഗവതിയുടെ മുഖത്തു തുപ്പിച്ചില്ലേ?…. അതിനൊരിക്കലും നിങ്ങള്‍ക്കു മാപ്പു കിട്ടില്ല
.അതുകൊണ്ടാണ്‌ ഈ ദുര്യോഗം വന്നത്‌….എന്തെങ്കിലും പരിഹാരം ഉടന്‍ ചെയ്യണം.

എം.ടി പരിഹാരം ചെയ്തോ ഇല്ലയോ എന്നത്‌ എം.ടി ക്കു മാത്രം അറിയാം.

സനല്‍ ഇടമറുകിനെപ്പോലുള്ള യുക്തിവാദികള്‍ എന്തു പറയുമോ? ആവോ?
നമുക്കു കാതോര്‍ക്കാം.

ഏതായാലും എം.ടി ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നു, മഹാല്‍ഭുതങ്ങളില്‍ ഒരെണ്ണം.
നമ്മുടെ,മലയാളത്തിന്റെ, സുകൃതം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: