The Celestial Kite accompanying Petta Thullal

ജോസഫ്‌ ഇടമറുക്‌ ഇന്നില്ല;

പക്ഷേ മുണ്ടക്കയം ജോണുണ്ടല്ലോ. സനല്‍ ഇടമറുകും

എരുമേലി പേട്ടതുള്ളലിന്‌ ഇന്നത്തെ അത്ര പ്രശസ്തി കൈവന്നിട്ടില്ലാത്ത കാലം.
1975 ജനുവരി 5 ലെ ജനയുഗം വാരികയില്‍ ,ഞാന്‍ പേട്ടതുള്ളലിനെ കുറിച്ചു വിശദമായി ഒരു സചിത്ര ലേഖനം എഴുതി. അമ്പലപ്പുഴ സംഘം പേട്ട കെട്ടുമ്പോള്‍ കൃഷ്ണപരുന്തു വരുന്നതും
ആലങ്ങാട്ടു സംഘം തുള്ളുമ്പോള്‍ , നക്ഷത്രം കാണപ്പെടുന്നതും അതില്‍ എടുത്തു പറഞ്ഞിരുന്നു.
പരാമര്‍ശങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍
യുക്തിവാദികളെ വെല്ലുവിളിച്ചു. ജോസഫ്‌ ഇടമറുകും കൂട്ടരും അതേറ്റെടുത്തു. അവരുടെ പ്രധിനിധിയായി
ജോണ്‍ മുണ്ടക്കയം
എന്നൊരു പയ്യന്‍ ഒരാശ്ചക്കാലം നിരീക്ഷണം നടത്തി ഒരു ഗരുഡന്‍ ഡയറി തയ്യാറാക്കി.
പേട്ട തുള്ളല്‍ സമയത്ത്‌ പരുന്തിനെ കണ്ടില്ലാ എന്നും ഏതാനും കാക്കകളെ മാത്രം കണ്ടുവെന്നും എന്നാല്‍ മറ്റു സമയങ്ങളില്‍ പരുന്തുകളെ കണ്ടിരുന്നു എന്നും ആയിരുന്നു മുണ്ടക്കയം ജോണിന്റെ നിഗമനം.അതു ശരിയോ തെറ്റോ എന്നു കണ്ടെത്തുക അക്കാലത്തു സാദ്യമായിരുന്നില്ല.
പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും (1976)
എന്ന എന്റെ പുസ്തകത്തില്‍ എന്റെ ലേഖനം കാണാം.

ശബരിമലയും പരുന്തു പറക്കലും മകരവിളക്കും (1988)
എന്ന ഇടമരുകിന്റെ പുസ്തകത്തില്‍ ജോണിന്റെ ഗരുഡന്‍ ഡയറിയും
ഗരുഡന്‍ വന്നില്ല ; പകല്‍ നക്ഷത്രം ഉദിച്ചില്ല
എന്ന ഇടമറുകു ലേഖനവും വായിക്കാം.

രസകരമായ കാര്യം :
2008 ജനുവരി 11 ഉച്ച്ക്കു മനോരമ ചാനലില്‍
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ തല്‌സമയം കാട്ടി.
ഇടക്കിടെ ആകാശത്തില്‍ വട്ടമിട്ടു പറന്നിരുന്ന കൃഷ്ണപരുതിനെ പലതവണ മനോരമ കാട്ടിക്കൊടുത്തു.
അന്നത്തെ പയ്യന്‍സ്‌, ജോണ്‍ മുണ്ടക്കയം, ഇന്നു മനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്‌.
മനോരമയില്‍ കടന്നതോടെ ജോണിന്റെ യുക്തിവാദം കുഴിച്ചു മൂടപ്പെട്ടിരിക്കും.
ജോസഫ്‌ ഇടമറുക്‌ ഇന്നില്ല. മകന്‍ സനല്‍ പിതാവിന്റെ കാല്‍ നഖേന്ദു മരീചികള്‍ പിന്തുടരുന്നു.
മനോരമയിലെ ജോണ്‍ മുണ്ടക്കയത്തിനും സനല്‍ ഇടമറുകിനും മനോരമ ചാനലില്‍ വന്ന ദൃശ്യത്തെ കുറിച്ചു പരയാനുള്ളതു കേള്‍ക്കാന്‍ താല്‍പ്പര്യം.

മ്നോരമ ചാനലിലെ ദൃശ്യം ഇതോടൊപ്പം

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: