അവിടേയും വിഭാഗീയത

അവിടേയും വിഭാഗീയത മഹദ്‌വചങ്ങള്‍ ധാരാളമുണ്ട്‌ മലയാളത്തില്‍. മഹദ്‌ പദങ്ങള്‍ കുറവും. വളരെക്കാലം മലയാളിശ്രോതപുടങ്ങളില്‍ പതിച്ചിരുന്ന പ്രധാന മഹദ്‌ പദം ഇങ്ക്വിലാബ്‌ ആയിരുന്നു. കഴിഞ്ഞ കുറേ നാളായി ഒന്നാം സ്ഥാനം വിഭഗീയത കൈവരിച്ചു. കൊജ്ജാണന്‍,പോഴന്‍,നികൃഷ്ട ജീവി,പട്ടി,കുലംകുത്തി തുടങ്ങിയ വായ്മൊഴിവഴക്കപ്പദങ്ങള്‍ക്കു അല്‍പ്പായുസ്‌ ആയിരുന്നു. എന്നാല്‍ വിഭാഗീയത നീണാള്‍ നില നില്‍ക്കും പണ്ടു സാഹിത്യത്തിലായിരുന്നു ചേരിതിരിവു ആധ്യം പ്രാസം വേണ്ടവരും വേണ്ടാത്തവരുന്‍ തമ്മില്‍. അമ്മാവന്‍ വര്‍മ്മയും മരുമകന്‍ വര്‍മ്മയും ആയിരുന്നു തലപ്പത്ത്‌ കേസരിയുടെ കാലമായപ്പോള്‍ വിണ്ണു നോക്കികല്‍,പെണ്ണൂ നോക്കികല്‍, മണ്ണുനോക്കികള്‍,പുണ്ണൂ നോക്കികള്‍ എന്നിവര്‍ തമ്മിലായി ചേരിതിരിവ്‌ രാഷ്ട്രീയത്തില്‍ സി.വി.യുടെ കാലമായപ്പോള്‍ തമിഴരും മലയാളികളും തമ്മിലായി ചേരിപ്പോര്‌.മലയാളി മെമ്മോറിയല്‍ അങ്ങിനെ ഉടലെടുത്തു. ഹിന്ദുക്കളും ,കൃത്യാനികളും മുസ്ലിമുകളും തമ്മിലും ചേരിപ്പിരിവു തുടര്‍ക്കാത. അവര്‍ണ്ണരും സവര്‍ണ്ണാരും തമ്മില്‍ പണ്ടേ ഉണ്ട്‌ നായാരും ഈഴവരും തമ്മിലായി പില്‍ക്കാലത്ത്‌ മെത്രാന്‍ കഷിയും ബാവാക്കഷിയം. മന്നവും ശങ്കറും യോജിക്കാന്‍ ശ്രമിച്ചെങ്കിലും പണീക്കരും വെള്ളാപ്പള്ളിയും ശ്രമിച്ചതു പോലെ തന്നെ. പാര്‍ടികളില്‍ പണ്ടേ ഉണ്ടു ചെരി തിരിവു ആദ്യകാല കമ്മ്യൂണിസ്റ്റുകളെല്ലാം ഒരുകാലത്തു കോണ്‍ഗ്രസ്സ്‌ കാരായിരുന്നു സോ.ഷ്യലിസ്റ്റ്കളും റവലൂഷണറി സോഷിയലിസ്റ്റ്കളുമുണ്ടായി. വലതും ഇടത്തും പിന്നെ നിരവധി ഉല്‍പ്പിരുവുകളും ഉണ്ടായി. കോങ്ങ്രസ്സില്‍ നിന്നും കേരള കോങ്ങ്രസ്സും അതില്‍ പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത ഉള്‍പ്പിരുവുകളും ചേരിതിരുവുകളും. കോങ്ങ്രസ്സില്‍ കറുണാകരന്‍-ആന്റണി, കരുണാകരന്‍-ചാണ്ടി എന്നിങ്ങനെ ചേരി തിരുവുകള്‍ ചികില്‍സകരില്‍ അലോ-ഹോമിാ,യൂനാനി ,കൂനി,പാരമ്പര്യ ചേരിതിരിവു. സിനിമാലോകത്തു അമ്മ. മാക്റ്റാ.ചേംബര്‍ ചേരിതിരിവു പണ്ടെ ഉണ്ടു മലയാലി ലോകത്ത്‌ എന്നാല്‍ അതിനു വിഭാഗീയത എന്ന ഓമനപ്പേരിട്ടതു പിണറായി ആണ്‌ മധുര മനോഹര മനൊജ്ഞ പദം ആ പദം നീണാല്‍ വാഴട്ടെ. നീതിനിര്‍വ്വഹണരംഗം വിഭാഗീയത ഇല്ലാത്ത രംഗം എന്നു നാം ധരിച്ചു 2009 ചരിത്രം തിരുത്തി ഇന്ത്യാവിഷനിലെ വരാന്ത്യവിശകലനും അഭിഭാഷകനും ആയ ജശങ്കര്‍ ചാനല്‍ വിചരണയില്‍ പറഞ്ഞതു വാസ്തവമെങ്കില്‍ നമ്മുടെ നീതിനിര്‍വ്വഹണ അധിപന്മാരുടെ ഇടയിലും വിഭാഗീയത തുടങ്ങി. അങ്ങ്നെ വിഭാഗീയത ഒരു തുടര്‍ക്കഥ പദം മഹദ്വല്‍ക്കരിച്ച പിണറായി സഖാവിനും അതു ചൂണ്ടിക്കാട്ടുന്ന അഡ്‌വേ .ജയശങ്കറനിം നല്ല നമസ്കാരം

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: