Archive for ഫെബ്രുവരി, 2009

London

ഫെബ്രുവരി 8, 2009

ലണ്ടന്‍ സിറ്റി
ഇംഗ്‌ളണ്ട്‌ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക
ലണ്ടന്‍ നഗരിയാവും.
വ്യാപാരകേന്ദ്രം എന്ന നിലയില്‍
ലോകമെങ്ങും അറിയപ്പെടുന്ന ലണ്ടന്‍
നേര്‌സറിപ്പാട്ടുകള്‍ വഴി ബാല്യത്തില്‍ തന്നെ മലയാളി മനസ്സില്‍ ചേക്കേറുന്നു.
(വണ്‍ സ്റ്റെപ്‌ അപ്‌,വണ്‍ സ്റ്റെപ്‌ ഡൗണ്‍…..
പുസ്സി കാറ്റ്‌,പുസ്സി കാറ്റ്‌…..
ലണ്ടന്‍ സിറ്റി ഇസ്‌ ഫോലിംഗ്‌…..
തുടങ്ങിയവ)

ലോകത്തിനു ബാങ്കിംഗ്‌ സംവിധാനം നല്‍കിയതും
സ്റ്റോക്‌ എക്സ്ചേഞ്ച്‌ നല്‍കിയതും ഈ നഗരി.
ഇന്‍ഷുറന്‍സ്‌ സംവിധാനം നല്‍കിയതും മറ്റാരുമല്ല.
പാര്‍ല മെന്റ്‌ സംവിധാനവും ഇവിടെ തുടങ്ങി.
നിരവധി ചരിത്ര സ്‌മാരകങ്ങള്‍ ഇവിടുണ്ട്‌.

ഏറ്റവും നല്ല തീയേറ്റര്‍ ലണ്ടനിലാണ്‌.
നിരവധി മ്യൂസിയങ്ങളും ഒപ്പറാ ഹൗസുകളും ഈ നഗരിയില്‍ ഉണ്ട്‌.
കടലിനടിയിലൂടെ പാരീസിലേക്കും
തേംസ്‌ നദിക്കടിയിലൂടെ ഡോഗ്‌സ്‌ ലാണ്ടിലേക്കും റെയില്‍പ്പാതയും
തേംസ്‌ നദിക്കടിയിലൂടെ ടണല്‍ റോഡും നിര്‍മ്മിച്ചവരാണ്‌
ബ്രിട്ടീഷ്‌ എഞ്ചിനീയറന്മാര്‍.
ഭൂമിക്കടിയിലൂടെ ദ ട്യൂബ്‌ എന്നറിയപ്പെടുന്ന റയില്‍പാത അവരാണ്‌ ആദ്യം നിര്‍മ്മിച്ചത്‌.
അമേരിക്കയെ തോല്‍പ്പിക്കുന്ന അംബരചുംബികള്‍ ഇപ്പോല്‍
ഡോഗ്‌സ്ലാണ്ടിലെ കാനറി വാര്‍ഫിലുണ്ട്‌.

അടുത്ത കാലം വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ്‌ ചക്രം
ഇംഗ്ലണ്ടിലെ ലണ്ടന്‍ ഐ ആയിരുന്നു.
(ഇപ്പോള്‍ ചൈനയിലേയ്ം സിംഗപ്പൂറിലേയും ചക്രങ്ങള്‍ മാറി മാറി
ഒന്നും രണ്ടും ആയി നില കൊള്ളുന്നതിനാല്‍
ഈ ചക്രം മൂന്നം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു)
ലോകത്തിലെ ഏറ്റവും വലിയ കുംഭഗോപുരം (ഡോം)
ഏറ്റവും പൊക്കം കൂടിയ പള്ളി
എന്നിവയും ലണ്ടനിലാണ്‌.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി
200 – ല്‌പ്പരം ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍
ലണ്ടനില്‍ ഷൂട്ട്‌ ചെയ്യപ്പെട്ടു.
(ചീനി കം,അസ്കര്‍, ഭാഗ്‌ബന്‍, ദില്വാലേ …)

ചട്നി മേരി,ക്വയിലോന്‍,ആമയ,
വീരസ്വാമി (ഇവിടെ നിന്നാണ്‌ ഗാന്ധിജി ആഹാരം കഴിച്ചിരുന്നത്‌)
തുടങ്ങി നിരവധി ഇന്ത്യന്‍ ഭക്ഷണ ശാലകള്‍
ലണ്ടനിലുണ്ട്‌.

Advertisements

ബ്രിട്ടീഷ്‌ സംഭാവനകള്‍

ഫെബ്രുവരി 8, 2009

ബ്രിട്ടീഷ്‌ സംഭാവനകള്‍ ലോകത്തിന്‌ ഇംഗ്ലീഷ്‌ എന്ന പൊതുഭാഷ നല്‍കിയത്‌ ബ്രിട്ടീഷ്‌കാരാണ്‌. ഹാരോള്‍ഡ്‌ രാജാവിനെ കുന്തത്താല്‍ കണ്ണില്‍ കുത്തി കൊന്ന്‌ ഇംഗ്ലണ്ട്‌ പിടിച്ചടക്കിയ വിജിഗീഷുവായ നോര്‍മന്‍ രാജാവ്‌ വില്ല്യം ഫ്രഞ്ചു ഭാഷയെ സന്നിവേശിപ്പിച്ച്‌ പഴഞ്ചന്‍ നാട്ടുഭാഷയെ ലോകോത്തര ഭാഷയാക്കി. കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ഈ യുഗത്തില്‍ അഗ്ഗോളഗ്രാമത്തിന്‌ ഒരു പൊതുഭാഷ ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഗതി? ഭൂമി അളന്നു തിരിച്ചതും കരം ചുമത്തിത്തുടങ്ങിയതും ബ്രിട്ടീഷ്‌കാരാണ്‌. പൊതുനിയമം കൊണ്ടുവന്നതും അവര്‍ തന്നെ. പോപ്പിനോടു പിനങ്ങി പ്രോട്ടസ്റ്റന്റു മതം ആവിഷ്കരിച്ചതും അവര്‍. കൊച്ചു കേരളത്തില്‍ പള്ളികളും അതോടൊപ്പം പള്ളിക്കൂടങ്ങളും തുടങ്ങിയതും അവര്‍. തേയില-റബ്ബര്‍ തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചതും കൊച്ചിത്തുറമുഖം നിര്‍മ്മിച്ചതും ബ്രിട്ടീഷ്‌കാര്‍. കോട്ടയം ജില്ലയില്‍ 130 വര്‍ഷം മുന്‍പ്‌ നിരവധി പ്രൈമറിസ്കൂളുകള്‍ അവര്‍ സ്ഥാപിച്ചു. ആര്‍തര്‍ എഫ്‌.പെയ്ന്റര്‍ എന്ന മിഷണറി ആണതിനു മുന്‌കൈ എടുത്തത്‌. പാന്‍പാടിയിലും കങ്ങഴയിലും ആനിക്കാടും പൊന്‍കുന്നത്തും മുണ്ടക്കയത്തും സി.എം.എസ്സ്‌ സ്കൂളുകള്‍ അങ്ങിനെ ജന്മമെടുത്തു. കെട്ടിടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍ പെയ്ന്റര്‍ നാട്ടിലേക്കു മടങ്ങി വെസ്റ്റ്‌ മിന്‍സ്റ്റര്‍ ദേവാലയത്തില്‍ സ്തോത്രക്കാശ്ച നടത്തി അതില്‍ നിന്നുള്ള പണം കൊണ്ടുവന്നാണ്‌ നമ്മെ പഠിപ്പിക്കാന്‍ സ്കൂളുകള്‍ പണിതത്‌ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതും നിയമസഭകള്‍ തുടങ്ങിയതും ബ്രിട്ടനില്‍. ആധുനിക ചികിസയും ശസ്ത്രക്രിയയും നല്‍കിയതും ഡോ.സോമര്‍വെല്ലിനെ പോലുള്ള ബ്രിട്ടീഷ്‌കാര്‍ നമ്മില്‍ ഒത്തൊരുമയും സ്വാതന്ത്ര്യ ബോധവും ജനിപ്പിച്ചതും അവര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ സ്താപിച്ചതും ഒരു ബ്രിട്ടീഷ്‌കാരനായ ഏ.ഓ ഹ്യൂം ആനിബസന്റിനേയും നാം മറന്നു കൂടാ. നമ്മുടെ ഗാന്ധിയും നെഹ്രുവും പഠിച്ചതും ഇംഗ്ലണ്ടില്‍