Archive for മാര്‍ച്ച്, 2009

വണ്‍-വണ്‍-വണ്‍

മാര്‍ച്ച് 20, 2009

വണ്‍-വണ്‍-വണ്‍ ലോകത്തിലെ അതിപ്രസസ്ഥമായ നഗരിയാണ്‌ ലണ്ടന്‍. ലണ്ടന്റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍. 1805 ല്‌ ബ്രിട്ടന്റെ നവികപ്പടയോടു നെപ്പോളിയന്‍ തോറ്റു തുന്നം പാറ്റിയ സ്ഥലമാണ്‌സ്പാനീഷ്‌ മുനമ്പിലെ ട്രഫാല്‍ഗര്‍ .നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍ കൂടി ബ്രിട്ടനെ ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാടിയില്ല. അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു. രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍. നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി. നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍ രഹ്‌നാ സുല്‍ത്താനയെപ്പോലെ ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന, ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക. റോമസാമ്രാജ്യത്തിനെതിരെ പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു. പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതില്‍ വലിയ താല്‍പ്പര്യം ഇല്ലാത്തവരാണ്‍` ബ്രിട്ടീഷ്‌ ജനത. എന്നാല്‍ അപൂര്‍വ്വം ചില പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടെര്‍ലൂവില്‍ വെന്നിക്കൊടി പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു കൊണ്ടേയിരിക്കുന്നു. നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന, ട്രഫാല്‍ഗര്‍ സ്ക്വയറിന്റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ 18 അടി ഉയരമുള്ള പ്രതിമയാണ്‌. നെല്‍സണ്‍ സ്തൂപമാണ്‌ ട്രഫാല്‍ഗര്‍ സ്ക്വയറിലെ പ്രധാന ആകര്‍ഷണകേന്ദ്രം. പോര്‍ട്സ്മൗത്തില്‍ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ നവികപ്പടയെ കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്ഥനായ ആ നാവിക മേധാവി നിലകൊള്ളുന്നത്‌.ദൃഷ്ടികള്‍ എന്നു പറയാതെ ഏകവചനം ദൃഷ്ടി എന്നുപയോഗിക്കാന്‍ കാരണം നെല്‍സണ്‌ ഒരു കണ്ണിനു മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളു എന്ന കാരണത്താലാണ്‌.രണ്ടെണ്ണം വീതമുള്ള മൂന്നു ശരീരഭാഗ്ങ്ങളില്‍ ഓരോന്നു വീതം ഓരോരോ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട പോരാളിയായിരുന്നു നെല്‍സണ്‍. ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും സായിപ്പിന്റെ ക്രിക്കറ്റ്‌ എന്ന കളിയില്‍ ഒട്ടും താല്‍പ്പര്യം തോന്നിയിട്ടില്ലാത്തതിനാല്‍ ക്രിക്കറ്റ്‌ കളിക്കരുടെ ഇടയില്‍ പോപ്പുലര്‍ ആയ ,കുപ്രസിദ്ധി നേടിയ ആ പ്രയോഗം കേട്ടിരുന്നില്ല. ക്രിക്കറ്റ്കളിയില്‍ മാത്രമല്ല ഡാര്‍ട്ട്‌ എന്ന ക്രീഡാവിനോദത്തിലും ഒന്ന്‌-ഒന്ന്‌-ഒന്ന്‌ എന്ന പയോഗം വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌ സ്കോര്‍ 111 ആകുമ്പോള്‍ ഒരു നെല്‍സണ്‍, 222 ആകുമ്പോള്‍ രണ്ട്‌ നെല്‍സണ്‍, 333 ആകുമ്പോള്‍ മൂന്നു നെല്‍സണ്‍ എന്ന്‌ ഇത്തരം കളിക്കാര്‍ വിളിച്ചു കൂകുമത്രേ. മൂന്നു സംഖ്യകളും അശുഭ സൂചികളായിട്ടണത്രേ കണക്കാക്കപ്പെടുന്നതും. ബ്രിട്ടനില്‍ ഡോക്റ്റരന്മാരായി ജോലി നോക്കുന്ന മകളുടെയും മകന്റേയും കുടുംബങ്ങളോടൊപ്പം 60 ദിനങ്ങല്‍ ആംഗലേയ സാംബ്രാജ്യത്തില്‍ ചെലവഴിക്കാന്‍ അവസരം കിട്ടിയ കഴിഞ്ഞ (2008) ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ ചുറ്റിക്കറുങ്ങും മുന്‍പ്‌ രാത്രികാലങ്ങളില്‍ ടൂറിസ്റ്റ്‌ ഗൈഡുകളും ഇന്റര്‍നെറ്റും പരതി ഗൃഹപാഠം ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയാണ്‌ ഒന്ന്‌ ഒന്ന്‌ ഒന്നിന്റെ പ്രാധാന്യംവും ആ ക്രൂര ഫലിതത്തിന്റെ പിന്നിലെ ചരിത്രസത്യവും മനസിലാകുന്നത്‌. മൂന്നു യുദ്ധങ്ങളില്‍ തുടര്‍ച്ചയായിട്ടു ജയിച്ചതുകാരണം {വണ്‍-വണ്‍-വണ്‍) 1-1-1 എന്നു പറയുന്നതാണെന്നു പറയുന്നവരും ഉണ്ട്.

Advertisements

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍

മാര്‍ച്ച് 20, 2009

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍ ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു .പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല. നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു. ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ് എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക: 1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍ ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത് ആ സര്‍ക്കാരിനെ പുറത്താക്കി.

അബദ്ധ പഞ്ചാംഗം കുട്ടികള്‍ക്ക്

മാര്‍ച്ച് 20, 2009

അബദ്ധ പഞ്ചാംഗം കുട്ടികള്‍ക്ക് പ്രൊഫ. ജി.ഗോപിനാഥന്‍,ഡോ.ആര്‍.വി.ജി മേനോന്‍, ടി.എന്‍.ഗോപകുമാര്‍,ഡോ.പി.എം മാത്യു തുടങ്ങി വിവിധ രംഗങ്ങിലെ 15 വിദഗ്ധര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ളതായി ആദ്യ പേജുകളില്‍ നകുന്ന ഹരിതം ബുക്സിന്റെ അക്കാഡമിക് എന്‍സൈക്ലോപീഡിഅ വാല്യം 26, കെ.പി രത്നാകരന്‍ തയറാക്കിയ ഗതകാല കേരളം തായാട്ട് പബ്ലികേഷന്‍സ് 2007 വായിക്കാനിടയായി. സംഘകാലത്ത് കൃഷിയുടെ നിയന്ത്രണം ബ്രാഹ്മണര്‍ക്കായിരുന്നു(പേജ് 18) എന്ന പമ്പര വിഢിത്തം ഇതില്‍ വായിക്കാം. 2007 ഡിസംബറില്‍ പ്രസിദ്ധം ചെയ്ത ഈ പുസ്തകത്തില്‍ ഏ ഡി 52 ല്‍സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നും ഏഴു പള്ളികള്‍ പണിതു എന്നും മറ്റൊരു കള്ളം കൂടി കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നു. 2006 സെപ്തംബറില്‍ പോപ്പ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയ കാര്യം രത്നാകരന്‍ അറിഞ്ഞില്ല. സിറിയ വഴി പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വരെ മാത്രം തോമാ സ്ലീഹാ വന്നു എന്നും തിരിച്ചു പോകുമ്പോല്‍ സിറിയായില്‍ വച്ചു കൊല്ലപ്പെട്ടു എന്നും ക്രിസ്തുമതം വടക്കെ ഇന്ത്യയില്‍ നിന്നും ക്രമേണ തെക്കേ ഇന്ത്യയിലേക്കു വ്യാപിക്കയായിരുന്നു എന്നും <u><a href=”http://www.humanrightskerala.com/index.php?Itemid=4&amp;id=4872&amp;option=com_content&amp;task=view”>പോപ്പ് തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.</a></u> ക്രിസ്തു വര്‍ഷം ഏഴു മുതല്‍ പതിനൊന്നു വരെയുള്ള കാലത്തു ബുദ്ധ-ജൈന മതങ്ങളുടെ ക്ഷയവും ഹിന്ദുമതത്തിന്റെ ശകതമായ തിരിച്ചു വരവും ശക്തമായി. സമൂഹത്തില്‍ ബ്രാഹ്മണ മേധാവിത്വവും ജാതി സമ്പ്രദായവും ആവിര്‍ഭവിച്ചതു ഇക്കാലത്തായിരുന്നു എന്നു പേജ് 57-58 ല്‍ രത്നാകരന്‍ പറയുന്നു താനും. അപ്പോള്‍ ആദ്യനൂറ്റാണ്ടുകാലത്തെ സംഘകാലത്തെവിടെ നിന്നു വന്നു ബ്രാഹ്മണര്‍? മറുപടി പറയാന്‍ രത്നാകരന്‍ ബാധ്യസ്ഥനാണ്. പേജ് 25 ല്‍ കുറിഞ്ചി,മുല്ല, പാലൈ,നെയ്തല്‍ എന്നു നാലു തിണകളെ കുറിച്ചും അവിടങ്ങളിലെ താമസ്സകാരായിരുന്ന എയ്നര്‍,വേടര്‍,വേട്ടുവര്‍(കുറിഞ്ചി) ആയര്‍,കുറുമ്പര്‍(മുല്ല) മറവര്‍( മറവി എന്നാണു രത്നാകരന്‍ കൊടുത്തിരിക്കുന്നത്)(പാലൈ) പരവര്‍,മീനവര്‍(നെയ്തല്‍) എന്നിവരെക്കുറിച്ചും പിന്നെ തിണയേതെന്നു പറയാത്ത പാണരേയും രത്നാകരന്‍ പരിചയപ്പെടുത്തുന്നു. എന്നാല്‍ മരുത എന്ന കൃഷിസ്ഥലങ്ങലേയും അവിടെ താമസ്സിച്ചു കൃഷി നടത്തി മറ്റുഌഅവരെ ചോറൂട്ടിയ <b><a href=”http://en.wikipedia.org/wiki/Vellalar”>വെള്ളാളര്‍</a></b&gt; എന്ന യഥാര്‍ത്ഥ കര്‍ഷകരെ (ബ്രാഹ്മണര്‍ ഇക്കാലത്തു കുടിയേറിയിട്ടില്ല എന്നതാണു സത്യം) തമസ്കരിക്കയും ചെയ്തിരിക്കുന്നു. പാവം കുട്ടികള്‍.അവരോടെന്തിനീ കടും കൈ?

സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും

മാര്‍ച്ച് 20, 2009

സി.പി തിരുവിതാം കൂറിനും മേനോന്‍ കേരളത്തിനും തിരുവിതാംകൂറിന്റെ വികസനത്തിനു സി.പി ചെയ്തതുപോലെ കേരളവികസനത്തിന് കാറ്യമായ സംഭാവന ചെയ്തത് അച്ചുതമേനോനാണ്. അവരുടെ തെറ്റുകളും കുറ്റങ്ങളും എടുത്തുകാട്ടുന്ന മലയാളി അവരുടെ സംഭാനകള്‍ കണ്ടില്ലെന്നു നടിക്കുന്നു. വയലാര്‍ സമരം അടിച്ചൊതുക്കിയതിന്റെ പേരിലും മനോരമ അടപ്പിച്ചതിന്റെ പേരിലും സ്.പി.യെ ക്ര്‍00ശിക്കുമ്പോള്‍ അടിയന്തരാവസ്ഥയെ അനുകൂലിച്ചതിനും ഈച്ചരവാരിയരോടു പറഞ്ഞ മറുപടിയിലും മേനോന്‍ ക്ര്‍00ശിക്കപ്പെടുന്നു. സ്.പി.യെക്കുറിച്ചു ശ്രീധരമേനോന്‍ പുതിയ പുസ്തകം എഴുതിയ പോലെ അച്ചുതമേനോനെ കുറിച്ചും ഒരു പുസ്തകം ഡവലപ്മെന്റ് പൊളിറ്റിക്സ് &amp; സൊസ്സൈറ്റി ലൈഫ് പൊളിറ്റിക്സ് ഇന്‍ കേരള ഡോ. ആര്‍.കെ സുരേഷ് കുമാര്‍, ഡോ.പി.സുരേഷ്കുമാര്‍ എന്നിവര്‍ തയാറാക്കിയ പഠനം. കേന്ദ്രഗവണ്മേറ്റുമായി ആരോഗ്യപരമായ ബന്ദ്ധം പുലര്‍ത്തിയ, അധികം ചിരിക്കാത്ത, മാര്‍ക്സിന്റേയും ഗാന്ധിയുടേയും മാനവികതയും ലാളിത്യവും ഉള്‍ക്കൊണ്ട മേനോന്റെ സംഭാവനകള്‍ മൂന്നു പേജു നിറയെ. അതില്‍ ചിലത് 1.സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് 2.ഡ്രഗ്സ് അന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആലപ്പുഴ 3.മെറ്റല്‍സ് അന്‍ഡ് മിനറല്‍സ് ചവറ 4.എലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറഷന്‍ 5.അഗ്രോമഷിണറീസ് കോര്‍പ്പറേഷന്‍ 6.ഇന്‍ഡസ്റ്റട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ 7.സെന്റെര്‍ ഫോര്‍ ഏര്‍ത് സയന്‍സ് 8.ഫോറസ്ട്രി റിസേര്‍ച്ച് ഇന്‍സ്റ്റ്യിട്യൂട് 9.കാര്‍ഷിക സര്‍വ്വകലാശാല 10.കുസാറ്റ്(സയന്‍സ് അന്‍ഡ് ടെക്നോളജി ഇന്‍സ്റ്റ്യിറ്റ്യൂട്,കൊച്ചി 11.ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക്സ്-കെല്‍ട്രോണ്‍ 12.ശ്രീചിത്രാ മെഡിക്കല്‍ 13. നിരവധി ജലസേചന-വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ (ലിസ്റ്റ് അപൂര്‍ണ്ണം)<p style=”text-align: left;”><img src=”http://api.ning.com/files/I7qkpPyA9niO3jR0Kx0SMEO7CSrLXMxFzM-DkUfMmorX3bWuMuAzG0OQY6V4MUfQ8-X1vY4jGRHYs*PJhO-rKp3uIqZvg*Ym/acthuthamenon.jpg&#8221; alt=”” width=”1476″ height=”2889″/></p>

പഴഞ്ചൊല്‍ വൈദ്യം-2

മാര്‍ച്ച് 19, 2009

പഴഞ്ചൊല്‍ വൈദ്യം-2 നമ്മുടെ പാരമ്പര്യ വൈദ്യന്മാര്‍ ആധുനിക വൈദ്യശാസ്ത്രത്തിലെപോലുള്ള ശരീരശാസ്ത്രം -അനാട്ടമി- പഠിച്ചിരുന്നില്ല. എന്നാല്‍ അവര്‍ക്കു മര്‍മ്മങ്ങള്‍ നല്ലനിഴ്ചയമായിരുന്നു. വൈദ്യനടിച്ചാല്‍ മര്‍മ്മത്തടിക്കും എന്നായിരുന്നു ചൊല്ല്. ഇന്നു ആയുര്‍വേദ ഹോസ്പിറ്റലുകളും ഏ.വി.ഫാര്‍മസികളുമുണ്ട്. ആയുവേദ വൈദന്മാര്‍ അവിടെ വരുന്ന രോഗികളെ പരിശോധിച്ചു ചികില്‍സ നിശ്ചയിക്കുന്നു. പണ്ടാകട്ടെ വൈദ്യന്മാര്‍ നാടി നീളെ നടന്നു രോഗികളെ കണ്ടു പിടിച്ച് ചികില്‍സിക്കയായിരുന്നു. നടന്നു കെട്ട വൈദ്യനും ഇരുന്നു കെട്ട വേശ്യയും ഇല്ല എന്നായിരുന്നു ചൊല്ല്. പില്‍ക്കാലത്താകട്ടെ വേശ്യമാര്‍ക്കും നടന്ന്‌ കസ്റ്റമേര്‍സിനെ കണ്ടെത്തേണ്ടി വന്നിരുന്നു. മൊബൈല്‍ ഉപയോഗം വ്യാപകമായതോടെ വേശ്യകള്‍ക്കും ഒരിടത്തിരുന്നാല്‍ മതി. ശരിക്കും അവര്‍ ഇപ്പോല്‍ കോള്‍ ഗേള്‍സ് ആയി മാറി. ഏതു ചികില്‍സാരീതിക്കും രോഗികളെ ആകര്‍ഷിക്കാന്‍ കഴിയും. ശാസ്ത്രീയവും അശാസ്ത്രീയവും ആകട്ടെ ചികില്‍സകര്‍ പട്ടിണി കിടക്കേണ്ടി വരില്ല. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമാകാനിടയില്ല. പുതിയ പുതിയ ചികില്‍സ രീതികള്‍ വരുകയും പോകയും ചെയ്യും. ആദിവാസി ചികില്‍സ ഉദാഹരണ, ഹോളിസ്റ്റിക്,മാഗ്നെറ്റിക് തുടങ്ങി വേറെയും ഉണ്ടു പുത്തനച്ചികള്‍ കുറേകാലം പുത്തനച്ചി പുരപ്പുറം തൂക്കും. പിന്നെ കാണില്ല. എണ്ണ കാണുമ്പോല്‍ പുണ്ണു നാറുന്നതാണ് ഇവര്‍ക്കെല്ലാം രോഗികളെ കിട്ടാന്‍ കാരണം. രോഗികളെ ചികില്‍സിക്കുന്നതിനിടയില്‍ കുടുംബാംഗങ്ങളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്ന ചികില്‍സകരുണ്ട്.

ഈംഗ്ലണ്ടിലെ എഡ്വേര്‍ഡ് ഏഴാമെന്റ്ഭിഷഗ്വരനായിരുന്ന Dr. ട്രീവ്സ് ലോകപ്രസിദ്ധ ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു. ഏഡ്വേര്‍ഡ് ഏഴാമന്റെ കിരീടധാരണത്തിനു രണ്ടു ദിവസം മുമ്പു അദ്ദേഹത്തിന്‌ അപ്പന്‍ഡിസൈറ്റിസ്സിനു ശസ്ത്രക്രിയ ചെയ്തു ഡോ.ട്രീവ്സ് ലോകപ്രസിദ്ധനായി.1902 ലായിരുന്നു ഐതിഹാസികമായി മാറിയ ഈ ശസ്ത്രക്രിയ.

എന്നാല്‍ വിചിത്രമെന്നു പറയട്ടെ വേണ്ട സമയത്തു ശസ്ത്രക്രിയ നടത്താതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഓമന മകള്‍ അതേ രോഗത്താല്‍ മരണമടഞ്ഞു.നമ്മുടെ നാട്ടില്‍ പേരുകേട്റ്റ ഒരു ഡോക്ടരുടെ ഭാര്യ പേപ്പട്ടിവിഷബാധയാല്‍ മരണമടഞ്ഞതു വേണ്ട സമയത്തു പ്രതിരോധ മരുന്നു കുത്തി വയ്ക്കാതിരുന്നതിനാല്‍ ആണ്‌.മറ്റൊരു ഡോക്ടറുടെ സ്തനാര്‍ബുദം അവസാന സ്റ്റേജില്‍ മാത്രമേ കണ്ടെത്തിയുള്ളു. അതുകൊണ്ടെക്കെയാവണം പഴമക്കാര്‍ പറഞ്ഞ്: വൈദ്യന്റെ അമ്മ പുഴുത്തു ചാകും

(തുടരും)

Sir.C.P

മാര്‍ച്ച് 18, 2009

സി.പി തുടര്‍ന്നിരുന്നുവെങ്കില്‍….. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ സ്മരണ ലണ്ടനിലെ ലോകപ്രസിദ്ധമായ മാഡം തുസേഡ് വാക്സ് മ്യൂസിയം സന്ദര്‍‌ശിച്ച വേളയില്‍ ശാന്തയും മകളുടെ ഭര്‍ത്തൃമാതാവ് പ്രിതാ ശങ്കറും ഐശര്യറായിയോടൊപ്പം നിന്നു ഫോട്ടോ എടുപ്പിച്ചപ്പോള്‍ മകളുടെ ഭര്‍ത്തൃപിതാവ് ഡോ.സി.പി.എസ്സ് പിള്ള മര്‍‌ലിന്‍ മണ്ട്രോയോടൊപ്പം നിന്നു ഫോട്ടൊ എടുപ്പിച്ചു.മകന്‍ മര്ലിന്മണ്ട്രോയുടേയും മകള്‍ ഷാറൂക് ഘാന്റേയും ഒപ്പം നിന്നു ഫോട്ടൊ എടുപ്പിച്ചു.കൊച്ചുമകള്‍ക്കു എലിസബേത് രാജ്ഞിയുടെയും ഭര്‍ത്താവിന്റേയും ഒപ്പം നില്‍ക്കാനായിരുന്നു താല്‍പര്യമെങ്കില്‍ കൊച്ചു മകനു സ്പൈഡര്‍മേന്റെ കൂടെ നിന്നു ഫോട്ടോ എടുപ്പിക്കാനായിരുന്നു താല്‍പര്യം. എനിക്കാകട്ടെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ കൂടെയും ഗാന്ധിജിയുടെ കൂടെയും നിന്നു ഫോട്ടൊ എടുപ്പിക്കാനും. >ടൈം മാഗസിന്‍ ഇരുപതാം നൂറ്റാണ്ടി വ്യക്തിയായി തെരഞ്ഞെടുത്തതു ഐന്‍സ്റ്റീനെയായിരുന്നു. മഹാത്മജി രണ്ടാമത്തെ റണ്ണേര്‍സ് അപ്പും. (റൂസ്‌വെല്‍റ്റായിരുന്നു ഒന്നാമത്തെ റന്ണ്ണേര്‍സ് അപ്) ജീനിയസ്സുകളിലെ ജീനിയസായ ഐന്‍സ്റ്റീന്റെ ജീവചരിത്രം സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അടുത്ത്കാലത്തു ഫ്രൊ.ഏ.ശ്രീധരമേനോന്‍ രചിച്ച സര്‍ സി.പി.തിരുവിതമ്മ് കൂര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായിച്ചപ്പോളാണറിഞ്ഞത് പള്ളിവാസലും കോണ്‍ക്രീറ്റ് റോഡും തിരുവിതാം കൂര്‍ സര്‍വ്വകലാശാലയും മറ്റും മറ്റും തുടങ്ങിയ ക്ഷേത്രപ്രവേശനവിളംബരം ആവിഷ്കരിച്ച, നമ്മുടെ നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്ന സര്‍ സി.പി രാമസ്വാമീ അയ്യര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഉദ്ദേശിച്ചിരുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കുക എങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ശാസ്ത്രപ്രതിഭകള്‍ ഉടലെടുക്കുമായിരുന്നു. നമുക്കു ഭാഗ്യമില്ലാതെ പോയി. സി.പി യുടെ മൂക്കു മുറിച്ച് അദ്ദേഹത്തെ നാടുകടത്താനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും മണിസ്വാമിക്കും നമുക്കും താല്‍പര്യം. 130 വര്‍ഷം മുമ്പു 1878 മാര്‍ച്ചു 14 നു ജര്‍മ്മിനിയിലെ ഉലം എന്ന സ്ഥലത്തായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. 1900 ല്‍ ബിരുദം നേടി.ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസില്‍ ചെറു ജോലി കിട്ടി. 1903 ല്‍ മിലേവാമരിറ്റ്സിനെ വിവാഹം കഴിച്ചു.1905 ല്‍ ശാസ്ത്രലോകത്തു കൊടുംകാറ്റുണ്ടാക്കി മൂന്നു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.സൂറിച്ച്,പ്രാഗ് സര്‍വ്വകലാശാലകളില്‍ പ്രൊഫസ്സറായി. 1915 ല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു വീണ്ടും ശാസ്ത്രലോകത്തെ അമ്പരമ്പിച്ചു. 1921 ല്‍` ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഇദ്ദേഹത്തിനു നല്‍കപ്പെട്ടു. 1955ഏപ്രില്‍ 18 ന് അന്തരിച്ചു. ലളിത ജീവിതം നയിച്ചു.മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായിശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയ മഹാനായ ഈ ശാസ്ത്രജ്ഞന്റെ 130 മതു പിറന്നാല്‍ ആണിന്ന്‍

പടയും പന്തളവും

മാര്‍ച്ച് 18, 2009

പടയും പന്തളവും

പത്തു വര്‍ഷക്കാലം പന്തളത്തു താമസ്സിച്ചുവെങ്കിലും
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട
എന്നതിന്റെ പിന്നിലെ ചരിത്രം മനസ്സിലാക്കന്‍ കഴിഞ്ഞിരന്നില്ല.
പലരോടും അന്ന്വേഷിച്ചു .ആര്‍ക്കും അറിയില്ല.
പുതു തലമുറയില്‍ ചിലര്‍ കലാഭവന്‍ മണിയുടെ പാരഡി
പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ പാട്ടു കച്ചേരി
എന്നതു മാത്രമേ കേട്ടിട്ടു പോലുമുള്ളു.
എന്നാല്‍ ഡോ.പി.സേതുനാഥിന്റെ
മലയാളപ്പഴമ(കറന്റ് ബുക്സ് 2004)പേജ് 69 വായിച്ചതോടെ ചരിത്രം
പിടികിട്ടി.

മലയാളശൈലികള്‍ വിശദമായി പഠിച്ചു ശൈലീപ്രദീപം എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച
വടക്കംകൂര്‍ പോലും ഈ ചരിത്രം എഴുതിയില്ല.എന്നു മാത്രമല്ല,പന്തളത്തിനു പകരം
പനങ്ങാട് എന്നു പാഠഭേദം ഉണ്ട് എന്നും പറഞ്ഞ്‌ അദ്ദേഹം പന്തളത്തിന്റെ പ്രാധാന്യം
കുരക്കയും ചെയ്തു.

വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും
കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം.
നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി
ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി.
അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു?

ആറുമുഘം പിള്ള എന്ന പടനായകന്റെ നേതൃത്വത്തില്‍ വേണാട്ടു പട
പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പനതളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു.
ഒറെ സമയം കായംഗ്കുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന
രാമായ്യന്റെ തന്ത്രം.
അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല്,കായം കുളം വാളിനോടൊപ്പം കിട്ടി.
നന്ദി, ഡോ.സേതുനാഥ്.
രസകരമായി വായിച്ചു പോകാവുന്ന പുസ്തകം.പലമലയാളപദങ്ങളുടേയും സ്ഥലനാമങ്ങളുടേയും
ചരിത്രം ഇതില്‍ വായിക്കാം.
ഈ.വി യുടെ മുഴുവന്‍ പേര്‍- കുന്നത്തൂര്‍ ഇഞ്ചക്കാട്ട് പുത്തന്‍ വീട്ടില്‍ കണക്കു നാരായണന്‍ കൃഷ്ണന്‍
എന്നായിരുന്നു.കോള്‍ ടു പത്തനാപുരം കാട്ടുപത്തനാപുരം ആയ കഥ
,അഞ്ചല്‍ എന്ന സ്ഥലപ്പേരിന്റെ പിന്നിലെ ചരിത്രം ,കുറ്റച്ചക്കോണം കേശവദാസപുരം ആയ കഥ,
ഈ.വി.കൃതികളെ ഈ.വികൃതികള്‍ ആക്കിയ കഥ
എന്നിവ ഇതില്‍ വായിക്കാം

സി.പി.മരച്ചീനി കൃഷിക്കായി വങ്ങിയ കവടിയാറിലെ മരച്ചീനിവിള
(ഇപ്പോഴത്തെ ജവഹര്‍നഗര്‍)
സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേരായ ഗണപതിവട്ടം
തുടങ്ങിയവ ഡോ.സേതുനാഥ് കാണാതെ പോയി.

പഴഞ്ചൊല്‍ വൈദ്യം

മാര്‍ച്ച് 17, 2009

പഴഞ്ചൊല്‍ വൈദ്യം
വൈദ്യന്മാരുടേയും രോഗികളുടേയും സ്വഭാവത്തെ ചിത്രീകരിക്കുന്ന
ചില പഴഞ്ചൊല്ലുക്കളുണ്ട്.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും
ആണ് ഇതില്‍ ഏറെ പ്രസസ്തം.ആഗ്രഹിച്ച്തു തന്നെ കിറ്റുക,ഇരുവരുടേയും
ആഗ്രഹം ഒന്നാവുക ഈ സന്ദര്‍ഭങ്ങളില്‍ ഈ പഴഞ്ചൊല്‍ കടന്നു വരുന്നു.

വ്യാജഡോക്ടരന്മാരും വൈദ്യന്മാരും അപകടകാരികളാണെന്നു പണ്ടേ അറിയാമായിരുന്നു.
മുറി വൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലു കാണുക്.ഉടങ്കൊല്ലി വൈദ്യര്‍ എന്നൊരു വിഭാഗം
പണ്ടു നമ്മുടെ നാട്ടിലുണ്ടായിരുന്നു.വ്യാജന്മാരെ കണ്ടെത്താനുള്ള സംഘടിത ശ്രമം തുടങ്ങിയതോടെ
കര്‍ംകുരങ്ങുകള്‍ക്കെന്ന പോലെ അവര്‍ക്കും വംശനാശം സംഭവിക്കുന്നു.
ശരിയായി ആയുര്‍വേദം മരുന്നു കണ്ടു പഠിക്കാതെ ഇല,വേര് മുതലായവ എഴുതുക്കൊടുക്കുന്ന
ആയുര്‍വേദ ബിരുദ ധാരികള്‍ ഇന്നും ഉന്‍ടെന്നു ഡോ.ഈ ഉണ്ണിക്ക്രിഷ്ണന്‍.അതെ,കുരുമ്പതഓട്ടിക്കു
തന്നെയാണു വാതം എന്നു മാര്‍ച്ച് 22-28 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
ഇത്തരകാരുടെ ഔഷധക്കുറിപ്പിനു കണ്ടപത്രാദിയോഗം എന്നു പറയുന്നു.
കണ്ടശ്ശാര്‍ക്കു മുറിഞ്ഞാല്‍ കോരശ്ശാര്‍ക്കു ധാര എന്നതു പോലാണവരുടെ ചികില്‍സ.
ഔഷധങ്ങളുടെ ഗുണദോഷങ്ങളും റീ ആക്ഷനുണ്ടാക്കാനുള്ള കഴിവും അറിയാത്തവര്‍ക്ക്
കര്‍പ്പൂരം കൊടുവേലി ആയിത്തോന്നാം.
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വിഷം എടുപ്പിക്കുന്ന പാരമ്പര്യ വിഷവൈദ്യ പരമ്പരകളും
അന്യം നിന്നു പോയിരിക്കുന്നു. പാമ്പുകളുടെ ശാപം തന്നെയാവണം കാരണം.
അതോ അവയെല്ലാം ഏട്ടിലെ പശുക്കള്‍ മാത്രമായിരുന്നോ? ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുകയില്ല.
ഏട്ടിലപ്പടി,പയറ്റിലിപ്പടി എന്നൗമാവാം.
കണ്ടാല്‍ പോരാ,കാട്ടിലും കാണണം എന്നു നിര്‍ബന്ദ്ധമുള്ള വൈദ്യന്മാര്‍ ഇന്നില്ല.
ശാസ്ത്രത്തില്‍ ,ഏട്ടില്‍ കാണുന്നതു വെള്ളം തൊടാതെ അവര്‍ വെട്ടി വിഴുങ്ങുന്നു.
(തുടരും)