പടയും പന്തളവും

പടയും പന്തളവും

പത്തു വര്‍ഷക്കാലം പന്തളത്തു താമസ്സിച്ചുവെങ്കിലും
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട
എന്നതിന്റെ പിന്നിലെ ചരിത്രം മനസ്സിലാക്കന്‍ കഴിഞ്ഞിരന്നില്ല.
പലരോടും അന്ന്വേഷിച്ചു .ആര്‍ക്കും അറിയില്ല.
പുതു തലമുറയില്‍ ചിലര്‍ കലാഭവന്‍ മണിയുടെ പാരഡി
പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ പാട്ടു കച്ചേരി
എന്നതു മാത്രമേ കേട്ടിട്ടു പോലുമുള്ളു.
എന്നാല്‍ ഡോ.പി.സേതുനാഥിന്റെ
മലയാളപ്പഴമ(കറന്റ് ബുക്സ് 2004)പേജ് 69 വായിച്ചതോടെ ചരിത്രം
പിടികിട്ടി.

മലയാളശൈലികള്‍ വിശദമായി പഠിച്ചു ശൈലീപ്രദീപം എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച
വടക്കംകൂര്‍ പോലും ഈ ചരിത്രം എഴുതിയില്ല.എന്നു മാത്രമല്ല,പന്തളത്തിനു പകരം
പനങ്ങാട് എന്നു പാഠഭേദം ഉണ്ട് എന്നും പറഞ്ഞ്‌ അദ്ദേഹം പന്തളത്തിന്റെ പ്രാധാന്യം
കുരക്കയും ചെയ്തു.

വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും
കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം.
നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി
ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി.
അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു?

ആറുമുഘം പിള്ള എന്ന പടനായകന്റെ നേതൃത്വത്തില്‍ വേണാട്ടു പട
പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പനതളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു.
ഒറെ സമയം കായംഗ്കുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന
രാമായ്യന്റെ തന്ത്രം.
അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല്,കായം കുളം വാളിനോടൊപ്പം കിട്ടി.
നന്ദി, ഡോ.സേതുനാഥ്.
രസകരമായി വായിച്ചു പോകാവുന്ന പുസ്തകം.പലമലയാളപദങ്ങളുടേയും സ്ഥലനാമങ്ങളുടേയും
ചരിത്രം ഇതില്‍ വായിക്കാം.
ഈ.വി യുടെ മുഴുവന്‍ പേര്‍- കുന്നത്തൂര്‍ ഇഞ്ചക്കാട്ട് പുത്തന്‍ വീട്ടില്‍ കണക്കു നാരായണന്‍ കൃഷ്ണന്‍
എന്നായിരുന്നു.കോള്‍ ടു പത്തനാപുരം കാട്ടുപത്തനാപുരം ആയ കഥ
,അഞ്ചല്‍ എന്ന സ്ഥലപ്പേരിന്റെ പിന്നിലെ ചരിത്രം ,കുറ്റച്ചക്കോണം കേശവദാസപുരം ആയ കഥ,
ഈ.വി.കൃതികളെ ഈ.വികൃതികള്‍ ആക്കിയ കഥ
എന്നിവ ഇതില്‍ വായിക്കാം

സി.പി.മരച്ചീനി കൃഷിക്കായി വങ്ങിയ കവടിയാറിലെ മരച്ചീനിവിള
(ഇപ്പോഴത്തെ ജവഹര്‍നഗര്‍)
സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേരായ ഗണപതിവട്ടം
തുടങ്ങിയവ ഡോ.സേതുനാഥ് കാണാതെ പോയി.

Advertisements

മുദ്രകള്‍:

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: