Sir.C.P

സി.പി തുടര്‍ന്നിരുന്നുവെങ്കില്‍….. ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ സ്മരണ ലണ്ടനിലെ ലോകപ്രസിദ്ധമായ മാഡം തുസേഡ് വാക്സ് മ്യൂസിയം സന്ദര്‍‌ശിച്ച വേളയില്‍ ശാന്തയും മകളുടെ ഭര്‍ത്തൃമാതാവ് പ്രിതാ ശങ്കറും ഐശര്യറായിയോടൊപ്പം നിന്നു ഫോട്ടോ എടുപ്പിച്ചപ്പോള്‍ മകളുടെ ഭര്‍ത്തൃപിതാവ് ഡോ.സി.പി.എസ്സ് പിള്ള മര്‍‌ലിന്‍ മണ്ട്രോയോടൊപ്പം നിന്നു ഫോട്ടൊ എടുപ്പിച്ചു.മകന്‍ മര്ലിന്മണ്ട്രോയുടേയും മകള്‍ ഷാറൂക് ഘാന്റേയും ഒപ്പം നിന്നു ഫോട്ടൊ എടുപ്പിച്ചു.കൊച്ചുമകള്‍ക്കു എലിസബേത് രാജ്ഞിയുടെയും ഭര്‍ത്താവിന്റേയും ഒപ്പം നില്‍ക്കാനായിരുന്നു താല്‍പര്യമെങ്കില്‍ കൊച്ചു മകനു സ്പൈഡര്‍മേന്റെ കൂടെ നിന്നു ഫോട്ടോ എടുപ്പിക്കാനായിരുന്നു താല്‍പര്യം. എനിക്കാകട്ടെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ കൂടെയും ഗാന്ധിജിയുടെ കൂടെയും നിന്നു ഫോട്ടൊ എടുപ്പിക്കാനും. >ടൈം മാഗസിന്‍ ഇരുപതാം നൂറ്റാണ്ടി വ്യക്തിയായി തെരഞ്ഞെടുത്തതു ഐന്‍സ്റ്റീനെയായിരുന്നു. മഹാത്മജി രണ്ടാമത്തെ റണ്ണേര്‍സ് അപ്പും. (റൂസ്‌വെല്‍റ്റായിരുന്നു ഒന്നാമത്തെ റന്ണ്ണേര്‍സ് അപ്) ജീനിയസ്സുകളിലെ ജീനിയസായ ഐന്‍സ്റ്റീന്റെ ജീവചരിത്രം സ്കൂള്‍ പഠനകാലത്തു തന്നെ വായിച്ചിരുന്നു. എന്നാല്‍ അടുത്ത്കാലത്തു ഫ്രൊ.ഏ.ശ്രീധരമേനോന്‍ രചിച്ച സര്‍ സി.പി.തിരുവിതമ്മ് കൂര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായിച്ചപ്പോളാണറിഞ്ഞത് പള്ളിവാസലും കോണ്‍ക്രീറ്റ് റോഡും തിരുവിതാം കൂര്‍ സര്‍വ്വകലാശാലയും മറ്റും മറ്റും തുടങ്ങിയ ക്ഷേത്രപ്രവേശനവിളംബരം ആവിഷ്കരിച്ച, നമ്മുടെ നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി ആയിരുന്ന സര്‍ സി.പി രാമസ്വാമീ അയ്യര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഉദ്ദേശിച്ചിരുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനെ ആയിരുന്നു. ഒന്നാലോചിച്ചു നോക്കുക എങ്കില്‍ നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ശാസ്ത്രപ്രതിഭകള്‍ ഉടലെടുക്കുമായിരുന്നു. നമുക്കു ഭാഗ്യമില്ലാതെ പോയി. സി.പി യുടെ മൂക്കു മുറിച്ച് അദ്ദേഹത്തെ നാടുകടത്താനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കും മണിസ്വാമിക്കും നമുക്കും താല്‍പര്യം. 130 വര്‍ഷം മുമ്പു 1878 മാര്‍ച്ചു 14 നു ജര്‍മ്മിനിയിലെ ഉലം എന്ന സ്ഥലത്തായിരുന്നു ഐന്‍സ്റ്റീന്റെ ജനനം. 1900 ല്‍ ബിരുദം നേടി.ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസില്‍ ചെറു ജോലി കിട്ടി. 1903 ല്‍ മിലേവാമരിറ്റ്സിനെ വിവാഹം കഴിച്ചു.1905 ല്‍ ശാസ്ത്രലോകത്തു കൊടുംകാറ്റുണ്ടാക്കി മൂന്നു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു.സൂറിച്ച്,പ്രാഗ് സര്‍വ്വകലാശാലകളില്‍ പ്രൊഫസ്സറായി. 1915 ല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു വീണ്ടും ശാസ്ത്രലോകത്തെ അമ്പരമ്പിച്ചു. 1921 ല്‍` ഊര്‍ജ്ജതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം ഇദ്ദേഹത്തിനു നല്‍കപ്പെട്ടു. 1955ഏപ്രില്‍ 18 ന് അന്തരിച്ചു. ലളിത ജീവിതം നയിച്ചു.മുഷിഞ്ഞ വേഷവും പാറിപ്പറക്കുന്ന മുടിയുമായിശാസ്ത്രപ്രഭാഷണങ്ങള്‍ നടത്തിയ മഹാനായ ഈ ശാസ്ത്രജ്ഞന്റെ 130 മതു പിറന്നാല്‍ ആണിന്ന്‍

Advertisements

3 പ്രതികരണങ്ങള്‍ to “Sir.C.P”

 1. Manoj മനോജ് Says:

  പുതിയ അറിവാണ്. ഐന്‍സ്റ്റീന്‍ ഇന്ത്യയിലെ അതും തിരുവിതാംകൂര്‍ സര്‍വകലാശാലാ വി.സി.യാകുമായിരുന്നു എന്നത്.

  ഐന്‍സ്റ്റീന്‍ അമേരിക്കയിലല്ലാതെ മറ്റെവിടെയെങ്കിലും പോകുമെന്ന് ചിന്തിക്കുവാന്‍ പ്രയാസം. അദ്ദേഹം പഠിപ്പിച്ചിരുന്ന താമസിച്ചിരുന്ന പ്രിങ്സ്റ്റണ്‍ യൂണിവെഴ്സിറ്റി സന്തര്‍ശിച്ചവര്‍ക്ക് തോന്നാവുന്ന സംശയമാണിത്. 🙂

  പിന്നെ സി.പി.യെ നാടുകടത്തിയില്ലായിരുന്നുവെങ്കില്‍ തിരുവിതാങ്കൂര്‍ രാജ്യത്തിന്റെ പൌരന്മാരെന്ന് പറഞ്ഞ് തല ഉയര്‍ത്തി (തലയുണ്ടെങ്കില്‍) നടക്കാമായിരുന്നു 🙂 അതോ ഏകാധിപത്യത്തിന്റെ കാഠിന്യത്തില്‍ മറ്റൊരു സ്വാതന്ത്യ സമരത്തിന് അവസരം ഉണ്ടാകുമായിരുന്നോ?

 2. drkanam Says:

  1935 Village libraries
  1936 November 12- Temple entry proclamation Magna Carta of untouchables
  1937 Project for Drinking water
  1938 January 24 – stopped capital punishment
  1939 Child marriage stopped by an Act
  1936 November 24 –Midday meal for school children
  1936 Temple entry proclamation

  1937 Travancore University . Requests Albert Einstein to accept the Vice chancellor post
  ( Recipients K.R. Narayanan, M.S.Swaminathan, P.K.Ayyankar)
  1937 Various endowments for university students
  1938 Publication Dept for University
  1939 Rationing started. Appointed Grain Purchasing Officer
  1939 Research Institute under the University
  1939 Engineering College Tvm
  1939 Physical education Board(1st in India)
  1939 Swathy Thirunal Music College
  1940 Formed University Union( P.C. Alexander 1st Chiarma)
  1940 Oriental Manuscript Library
  1940 Travancore University Union
  1941 Dec 1 Inauguration of Vanchi Poor Fund 20 branches by 1947
  1941 Relief Fund . Trivandrum-Cape road concreted
  !942 Seetha Lakshmi Ammal Annadana Bhavan
  1943 Fund for General Hospital for development
  1943-Rabies Vaccine production unit
  Appointed protector for depressed Class
  http://www.koottam.com/profiles/blogs/784240:BlogPost:6982461?id=784240:BlogPost:6982461&page=2#comments

 3. മനോജ് Says:

  ജപ്പാങ്കാരുടെ ഭാഗ്യമില്ലായ്മ, ഇന്ത്യക്കാരുടെയും.

  1937ല്‍ ഐന്‍സ്റ്റീന്‍ വി.സി.ആയി വന്നിരുന്നുവെങ്കില്‍ ജപ്പാങ്കാര്‍ക്ക് ബോംബ് ഏല്‍ക്കേണ്ടി വരില്ലായിരുന്നു. ഇന്ത്യയ്ക്ക് മാന്യമായി (ഇന്ത്യ വിഭജിക്കാതെ) സ്വാതന്ത്ര്യം നേടിത്തരുവാന്‍ സുബാഷ് ചന്ദ്ര ബോസിന് കഴിയുമായിരുന്നു.

  പിന്നെ കേരള വി.സി.യായി കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തിന് പുറത്തുള്ള 3 പേരെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. അവര്‍ തിരിഞ്ഞ് നോക്കിയില്ല. അത് പോലെ മറ്റോ ആയിരുന്നോ ഇത്?

  സംഗതി ശരിയാണ് ബ്രിട്ടീഷുകാര്‍ ഇതിലും എത്രയോ പല നല്ല കാര്യങ്ങളും ചെയ്ത് തന്നിരുന്നില്ലായിരുന്നോ? പിന്നെ എന്തിന് നാം ഇന്ന് അവരായിരുന്നു നമ്മുടെ ശത്രുക്കളെന്നും അടിമകളായ നാം അവരില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ പൊരുതി എന്നും പഠിപ്പിക്കുന്നത്?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: