വണ്‍-വണ്‍-വണ്‍

വണ്‍-വണ്‍-വണ്‍ ലോകത്തിലെ അതിപ്രസസ്ഥമായ നഗരിയാണ്‌ ലണ്ടന്‍. ലണ്ടന്റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍. 1805 ല്‌ ബ്രിട്ടന്റെ നവികപ്പടയോടു നെപ്പോളിയന്‍ തോറ്റു തുന്നം പാറ്റിയ സ്ഥലമാണ്‌സ്പാനീഷ്‌ മുനമ്പിലെ ട്രഫാല്‍ഗര്‍ .നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍ കൂടി ബ്രിട്ടനെ ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാടിയില്ല. അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു. രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍. നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി. നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍ രഹ്‌നാ സുല്‍ത്താനയെപ്പോലെ ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന, ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക. റോമസാമ്രാജ്യത്തിനെതിരെ പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു. പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതില്‍ വലിയ താല്‍പ്പര്യം ഇല്ലാത്തവരാണ്‍` ബ്രിട്ടീഷ്‌ ജനത. എന്നാല്‍ അപൂര്‍വ്വം ചില പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടെര്‍ലൂവില്‍ വെന്നിക്കൊടി പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു കൊണ്ടേയിരിക്കുന്നു. നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന, ട്രഫാല്‍ഗര്‍ സ്ക്വയറിന്റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ 18 അടി ഉയരമുള്ള പ്രതിമയാണ്‌. നെല്‍സണ്‍ സ്തൂപമാണ്‌ ട്രഫാല്‍ഗര്‍ സ്ക്വയറിലെ പ്രധാന ആകര്‍ഷണകേന്ദ്രം. പോര്‍ട്സ്മൗത്തില്‍ നിലയുറപ്പിച്ചു വെന്നിക്കൊടി പാറിച്ച തന്റെ നവികപ്പടയെ കാണാനെന്നോണം തെക്കു പടിഞ്ഞാറോട്ടു ദൃഷ്ടി പായിച്ചാണ്‌ അതിപ്രശസ്ഥനായ ആ നാവിക മേധാവി നിലകൊള്ളുന്നത്‌.ദൃഷ്ടികള്‍ എന്നു പറയാതെ ഏകവചനം ദൃഷ്ടി എന്നുപയോഗിക്കാന്‍ കാരണം നെല്‍സണ്‌ ഒരു കണ്ണിനു മാത്രമേ കാഴ്ചയുണ്ടായിരുന്നുള്ളു എന്ന കാരണത്താലാണ്‌.രണ്ടെണ്ണം വീതമുള്ള മൂന്നു ശരീരഭാഗ്ങ്ങളില്‍ ഓരോന്നു വീതം ഓരോരോ യുദ്ധങ്ങളില്‍ നഷ്ടപ്പെട്ട പോരാളിയായിരുന്നു നെല്‍സണ്‍. ഒറ്റക്കണ്ണനും ഒറ്റക്കയ്യനും ഒറ്റമണിയനും സായിപ്പിന്റെ ക്രിക്കറ്റ്‌ എന്ന കളിയില്‍ ഒട്ടും താല്‍പ്പര്യം തോന്നിയിട്ടില്ലാത്തതിനാല്‍ ക്രിക്കറ്റ്‌ കളിക്കരുടെ ഇടയില്‍ പോപ്പുലര്‍ ആയ ,കുപ്രസിദ്ധി നേടിയ ആ പ്രയോഗം കേട്ടിരുന്നില്ല. ക്രിക്കറ്റ്കളിയില്‍ മാത്രമല്ല ഡാര്‍ട്ട്‌ എന്ന ക്രീഡാവിനോദത്തിലും ഒന്ന്‌-ഒന്ന്‌-ഒന്ന്‌ എന്ന പയോഗം വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌ സ്കോര്‍ 111 ആകുമ്പോള്‍ ഒരു നെല്‍സണ്‍, 222 ആകുമ്പോള്‍ രണ്ട്‌ നെല്‍സണ്‍, 333 ആകുമ്പോള്‍ മൂന്നു നെല്‍സണ്‍ എന്ന്‌ ഇത്തരം കളിക്കാര്‍ വിളിച്ചു കൂകുമത്രേ. മൂന്നു സംഖ്യകളും അശുഭ സൂചികളായിട്ടണത്രേ കണക്കാക്കപ്പെടുന്നതും. ബ്രിട്ടനില്‍ ഡോക്റ്റരന്മാരായി ജോലി നോക്കുന്ന മകളുടെയും മകന്റേയും കുടുംബങ്ങളോടൊപ്പം 60 ദിനങ്ങല്‍ ആംഗലേയ സാംബ്രാജ്യത്തില്‍ ചെലവഴിക്കാന്‍ അവസരം കിട്ടിയ കഴിഞ്ഞ (2008) ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ ചുറ്റിക്കറുങ്ങും മുന്‍പ്‌ രാത്രികാലങ്ങളില്‍ ടൂറിസ്റ്റ്‌ ഗൈഡുകളും ഇന്റര്‍നെറ്റും പരതി ഗൃഹപാഠം ചെയ്യാറുണ്ടായിരുന്നു. അങ്ങിനെയാണ്‌ ഒന്ന്‌ ഒന്ന്‌ ഒന്നിന്റെ പ്രാധാന്യംവും ആ ക്രൂര ഫലിതത്തിന്റെ പിന്നിലെ ചരിത്രസത്യവും മനസിലാകുന്നത്‌. മൂന്നു യുദ്ധങ്ങളില്‍ തുടര്‍ച്ചയായിട്ടു ജയിച്ചതുകാരണം {വണ്‍-വണ്‍-വണ്‍) 1-1-1 എന്നു പറയുന്നതാണെന്നു പറയുന്നവരും ഉണ്ട്.

Advertisements

മുദ്രകള്‍: ,

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: