തരുസാ ജൈനപ്പള്ളി ചേപ്പേട് (എ.ഡി 849)

ഡോ.കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com

കുറെവര്‍ഷം മുമ്പാണ്. മലയാളം വിക്കി ഹരിശ്രീ കുറിയ്ക്കും കാലം. ആധുനിക വൈദ്യശാസ്ത്രം,ദേശചരിത്രം എന്നിവയില്‍ വിക്കിയില്‍ കുറെ ലേഖനങ്ങള്‍ എഴുതി. കേരളചരിത്രത്തില്‍ വന്പ്രാധാന്യമുള്ള തരുസാപ്പള്ളി ചെപ്പേടിനെ കുറിച്ചായിരുന്നു ഒരു ലേഖനം. കുറെ നാളുകള്‍ക്കു മുമ്പ് ആ ലേഖനം ഒരാവര്‍ത്തി വീണ്ടും  വായിച്ചു.ശരിക്കും ഞെട്ടി.എനതൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? .മലയാളം വിക്കി ശരിക്കും ചരിതം സൃഷ്ടിച്ചിരിക്കുന്നു,തിരുത്തി ക്കുറിച്ചിരിക്കുന്നു .

പുരാതനകാലത്ത്‌ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രാജാക്കന്മാര്‍ നല്‍കിയിരുന്ന രേഖകള്‍ താളിയോലയിലോ ചെമ്പുതകിടുകളിലോ ആണീഴുതപ്പെട്ടിരുന്നത്.”താമ്മിരചാസനം” (താമ്രശാസനം),.”ചെപ്പുപ്പത്തിരം” (ചെപ്പേട്‌) എന്നിങ്ങനെ അവ അറിയപ്പെട്ടിരുന്നു.രേഖയുടെ പകര്‍പ്പ് അധികാരികള്‍ സൂക്ഷിച്ചിരുന്നു.“കൊല്ലൂര്‍ മഠം” ചെപ്പേടുദാഹരണം. കൊല്ലവര്‍ഷം ൩൬൪-ല്‍  ഉദയ മാര്‍ത്താണ്ടവര്‍മ്മ കിളിമാനൂരിലെ

“ദേവദേവേശ്വരം സഭ”യ്ക്ക് അവര്‍ അപേക്ഷിച്ചപ്പോള്‍ മുന്‍ഗാമി ആയിരുന്ന ശ്രീവല്ലഭന്‍ കോത കൊ.വ .൧൪൮-ല്‍ നല്‍കിയ ദാനരേഖയുടെ ഒരു പകര്‍പ്പ് നല്‍കിയ രേഖയുണ്ട് (ഡോ.നടുവട്ടം ഗോപാലകൃഷ്ണന്റെ “സംസ്കാരമുദ്രകള്‍” ൨൦൦൯ “കേട്ടെഴുത്തും പകര്‍പ്പെഴുത്തും” കാണുക.പേജ് ൧൭൧). “വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൊടുത്ത രേഖകളില്‍ കൃത്രിമം കാട്ടുക  വളരെ എളുപ്പം” എന്ന് തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി മനോന്മണീയം  സുന്ദരന്‍ പിള്ള പണ്ടേ പറഞ്ഞു വച്ചു .അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് “സിറിയന്‍  ക്രിസ്ത്യന്‍ / കോട്ടയം”  ചെപ്പേട്‌ എന്നൊക്കെ വിളിക്കപ്പെടുന്ന തരുസാപ്പള്ളി ചെപ്പേട്‌. തട്ടിയെടുക്കപ്പെട്ട , കൃത്രിമം ധാരാളമുള്ള ഒരു തൊണ്ടി രേഖ . അവകാശമില്ലാത്തവര്‍  പങ്കുവച്ചെടുത്ത കൃത്രിമ രേഖ. ചില ഭാഗം (നാടന്‍ “ദരിദാ സാക്ഷി”കളുടെ,അയ്യനടികളുടെ ആനമുദ്രയുള്ള  ഒപ്പേട്‌) പൂഴ്ത്തി വച്ചു; മറ്റു ചില രേഖ (പേര്‍ഷ്യന്‍-ഹീബ്രു-കുഫ്കി  ഒപ്പുകള്‍) കൂട്ടിചേര്‍ത്ത കള്ളപ്രമാണം .സാറാ ജോസഫിന്റെ “ഒതപ്പി”ല്‍ പറയുന്ന ശക്തന്‍ തമ്പുരാനെ പറ്റിച്ചെടുത്ത,  തൃശ്ശൂര്‍ രേഖ പോലെ. ഒരു കള്ളപ്രമാണം.

ചെമ്പോലകള്‍ കൂട്ടികെട്ടാനുള്ള  സുഷിരം കാണാം.ബന്ധിച്ച ബന്ധനമോ  ആയ് വംശ രാജമുദ്ര (ആന)യോ  കാണാനില്ല .ആദ്യ ഓലകള്‍ ൨൨.൩൫ x൮.൧൫ സെന്റിമീറ്റര്‍.അവസാനം കൂട്ടിക്കെട്ടിയ വിദേശി ഒപ്പേട്‌ ൨൦.൩൨ x ൭.൬൨സെന്റി മീറ്റര്‍ .അതില്‍ തികച്ചും വ്യത്യസ്തമായി  ലംബതലത്തില്‍ എഴുത്ത് .മറ്റുള്ളവയില്‍ തിരശ്ചീന തലത്തിലാനെ ഴുത്ത് . കള്ളം കാണിച്ചാല്‍ എവിടെ എങ്കിലും അതിനു തെളിവ് കിട്ടും.

മലയാളത്തിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശവിധേയമായ അതിപുരാതന കേരള രേഖയാണ് തരുസാപ്പള്ളി ചെപ്പേട്. എ.ഡി ൮൪൯ – ല്‍ സ്ഥാണുരവി എന്ന ചേരച്ചക്രവര്‍ത്തിയുടെ ഭരണകാലത്ത്, അഞ്ചാം ഭരണ വര്ഷം, വേണാട് ഭരിച്ചിരുന്ന അയ്യന്‍ അടികളും ഇളയ രാജാവ് രാമര്‍ തിരുവടികളും കൂടി കുരക്കേണി കൊല്ലത്തെ ദരിസാ എന്ന ജൈന പള്ളിക്ക് കുറെ സ്ഥലം അട്ടിപ്പേര്‍ ആയും കൃഷി ചെയ്യാന്‍ വെള്ളാളര്‍, മറ്റു കാര്യങ്ങള്‍ക്കായി വന്ണാന്‍ (വാണിയര്‍ എന്ന് രാജന്‍ ഗുരുക്കള്‍), ഈഴവര്‍, ഉപ്പുണ്ടാക്കുന്ന എരുവിയര്‍ ,തച്ചര്‍ എന്നിവരെയും വിട്ടുകൊടുക്കുന്ന ദാനാധാരം ആണിത് .ചരിത്രകാരന്മാര്‍ ദാതാക്കളെ അനശ്വര്‍ ആക്കുമ്പോള്‍ രേഖകള്‍ തയ്യാറാക്കുന്നവരേ മറന്നു കളയുന്നു എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ സംസ്കാരമുദ്രകളില്‍ (൨൦൦൯ പേജ് ൧൭൧).അതികാരര്‍, ഉള്പ്പടര്‍ ,പൊതുവാള്‍ എന്നീ സ്ഥാനികള്‍ എഴുത്തു കാരായും മേലെഴുത്തുകാരായും പെരുമാള്‍ രേഖകളില്‍ വരുന്നു എന്ന് ഡോക്ടര്‍ .മിക്കവയിലും ആചാരിമാരാണ് എഴുത്തുകാര്‍ .വീരരാഘ വപട്ടയം എഴുതിയത് നമ്പി ചടയന്‍ എന്ന തട്ടാന്‍ .എന്നാല്‍ തരുസാപ്പള്ളി പട്ടയം എഴുതിയത് ഒന്നാം സാക്ഷി വെള്ളാളകുലജാതന്‍ സുന്ദരന്‍ (വെള്കുല ചുന്ദരന്‍).ഇദ്ദേഹം വേറെയും ഇടങ്ങളില്‍ വരുന്നുണ്ട് .പാലിയം ശാസനം എഴുതിയത് “വെണ്ണീര്‍” വെള്ളാളന്‍ എന്നെടുത്ത് പറയുന്നു. അപ്പോള്‍ വെണ്ണീര്‍(ഭസ്മം) അണിയാത്ത വെള്ളാളനും ഉണ്ടായിരുന്നു എന്നനുമാനിക്കണം .അവരാവനം “ദരിയാ”വെള്ളാളര്‍.

അവരുടെ ജൈനപ്പള്ളിയാവനം ദരിയാപ്പള്ളി അല്ലെങ്കില്‍ തരിസാപ്പള്ളി .

കൊല്ലം ചെപ്പേടെന്നു അറിയപ്പെടെണ്ട ശാസനം എന്തുകൊണ്ടാണ് സ്ഥാനുരവി ചെപ്പേട്‌ എന്നോ അയ്യനടികള്‍ ചെപ്പെടെന്നോ അറിയപ്പെടാതെ കോട്ടയം/സിറിയന്‍ /കൃസ്ത്യന്‍ ചെപ്പേടെന്നരിയപ്പെടുക എന്നു നമുക്ക് പരിശോധിക്കാം .ഇംഗ്ലീഷില്‍ ഇത് ടാബുല ക്വിലോനെസ്സിസ്  (tabula quilonesis) എന്നാണരിയപ്പെടുക .

എ.ഡി ൬൬൦ –ല്‍  അന്തരിച്ച ജേശു ജാബു എന്ന ബാബിലോനിയക്കാരന്‍ നെസ്തോറിയന്‍ പാത്രിയര്‍ക്കീസ് പൌരോഹിത്യ സേവന അപര്യാപ്തതയെ കുറിച്ചു ശീമോന്‍ എന്ന പേര്‍ഷ്യന്‍ മേത്രാപ്പോളിത്തായ്ക്ക് എഴുതിയ ഒരു കത്തില്‍ പേര്‍ഷ്യന്‍ തീരത്ത് നിന്നും ൧൨൦൦ പാരസാംഗ് അകലെയുള്ള “കൊലോന്‍” എന്ന രാജ്യത്തെ കുറിച്ചു പറയുന്നു എന്നും ഈ കൊലോന്‍ കൊല്ലം ആണെന്നും ലോഗന്‍ മലബാര്‍ മാനുവലില്‍ (പേജ് ൨൯൪)എഴുതി .എന്നാല്‍ ലോഗന്റെ ഊഹം ശരിയല്ല എന്നും യൂളും ബര്നലും ജോബ്സന്‍ ജോബിന്റെ ഒന്നാം പതിപ്പില്‍ ചേര്‍ത്ത അടിക്കുറിപ്പില്‍ കൊലോന്‍ ഒരു മലയന്‍ തുരമുഖം എന്ന് പറയുന്നു (കൊല്ലത്തിന്റെ ചരിത്രം. പി.ഭാസ്കരനുണ്ണി-കൊല്ലം പബ്ലിക് ലൈബ്രറി ൧൯൯൪ പേജ് ൩൨) എ.ഡി ൮൨൨- ല്‍ മാര്‍ സാബോര്‍, മാര്‍ ബാരോസ് എന്ന രണ്ടു നെസ്ത്രോറിയന്‍ പുരോഹിതര്‍ ബാബിലോനിയായില്‍ നിന്ന് “കൌലത്ത്” ചെന്ന് ചക്രവര്ത്തിയുടെ അനുമതി വാങ്ങി പള്ളി പണിയിച്ചു എന്ന്  Jan Pieter N Land(1834-1897) എഴുതിയ Anecdota Syriaca എന്ന പുസ്തകത്തില്‍ ഉണ്ടെന്നു ചിലയിടങ്ങളില്‍ (ഇളംകുളം കൃതികളില്‍) ഉണ്ടെങ്കിലും നെറ്റ് പി.ഡി.എഫ് വേര്‍ഷനില്‍ അത് കാണാന്‍ സാധിച്ചില്ല .

കൊലോന്‍ എന്നും കൌലോന്‍ എന്നും ഉച്ചരിക്കുന്ന ആ ദേശം കൊല്ലം ആകില്ല .അക്കാലത്ത് തെക്കന്‍ കൊല്ലം വെറും “കൊല്ലം” ആയിരുന്നില്ല.ചെപ്പേടില്‍ എഴുതും  പോലെ “കുരക്കേണി കൊല്ലം”ആയിരുന്നു .വടക്കന്‍ കൊല്ലം ‘പന്തലായനി കൊല്ലം” കൌലം ,കൊലോന്‍ എന്നിവ  മലയന്‍ തുറമുഖം ആവണം .

മാര്‍ക്കോപോളോ ൧൨൯൬ ല്‍ കൊല്ലത്ത് വരുമ്പോള്‍ ആളുകള്‍ എല്ലാം വിഗ്രഹാരാധനക്കാര്‍ .കൃസ്ത്യാനികള്‍ വളരെ കുറവായിരുന്നു (കൊല്ലത്തിന്റെ ചരിത്രം പി.ബി.ഉണ്ണി ) ൮൪൯ ല്‍ കൃസ്ത്യന്‍ പള്ളി പണിയാന്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു എങ്കില്‍ ൪൦൦ വര്ഷം കഴിഞ്ഞ് അവര്‍ എത്രയോ അധികം ആളുകള്‍ ആകുമായിരുന്നു. മാര്‍ക്കോപോളോ കണ്ടത് വളരെ കുറച്ചു ക്രിസ്ത്യാനികളെ മാത്രം എന്നത് ൮൪൯ കാലത്ത് കൊല്ലത്ത് ചര്‍ച്ച് ഇല്ലായിരുന്നു എന്നതിനെ കാട്ടുന്നു .

തരുസാപ്പള്ളി ചെപ്പെടിനുണ്ട്  എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്ന പ്രത്യേകതകള്‍ എവയെന്നുനോക്കാം :

൧.പശ്ചിമെഷ്യന്‍ ഭാഷകളായ അറബിക്,പേര്‍ഷ്യന്‍,ഹീബ്രു എന്നിവയിലും മലയാളം,തമിഴ്,സംസ്കൃതം എന്നീ ഭാഷകളിലും എഴുതപ്പെട്ട ഈ പ്രമാണത്തില്‍ വട്ടെഴുത്ത് ,ഗ്രന്ഥഅക്ഷരം ,കുഫിക് ,പഹ്ലവി,ഹീബ്രു എന്നീ ലിപികള്‍ കാണാം ( രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും എന്‍.ബി.എസ് ൨൦൧൪)

൨.ഇന്ത്യാസമുദ്രത്തിലെ വാനിജ്യബന്ധങ്ങളെയും  അത് വഴി ലോകചരിത്രത്തില്‍ തന്നെ  വിലയേറിയ വിവരങ്ങള്‍ നല്‍കാന്‍ പോന്ന രേഖ(വാര്യരും വെളുത്താട്ടും )

൩.സുറിയാനി കൃസ്ത്യാനികള്‍ അവരുടെ “അവകാശങ്ങളുടെ”  അടിയാധാരം ആയി പറയുന്ന  (വിക്കി )

൪. ൧൫൯൯- ല്‍ ഉദയം പേരൂര്‍ സുന്നഹദോസ് നടക്കുമ്പോള്‍ ഈ രേഖാ അവരുടെ കൈകളില്‍ എത്തി .

(ആരുവഴി,എങ്ങനെ എന്ന് പറയാതെ എന്തോ ഒളിച്ചു വയ്ക്കുന്നു )

൫.നാട്ടുകാരായ ചില സാക്ഷികളുടെ പേര്‍ ആന്ക്തില്‍ ഡ്യൂ പെറോ

എന്ന ഫ്രഞ്ച് പണ്ഡിതന്‍ പ്രസിദ്ധീകരിച്ചു (വാര്യര്‍ ,കേശവന്‍ ദ്വയം )

(പക്ഷെ അവ അവര്‍ നല്‍കുന്നില്ല. നെറ്റില്‍ അത് കിട്ടുന്ന സാഹചര്യത്തില്‍ എന്തെ അതൊഴിവാക്കി ?)

൬. രേഖകള്‍ അവസാനം കോട്ടയം അരമനയില്‍ എത്തി .

(എങ്ങിനെ എന്ന് പറയുന്നില്ല .പാതി തിരുവല്ലാ അരമനയ്ക്ക് കൊടുത്തതിനും കാരണം പറയുന്നില്ല ).

൭.ഓലകളുടെ വലിപ്പവ്യത്യാസം മറച്ചു വയ്ക്കുന്നു.

൮.ഓലകള്‍ തമ്മിലുള്ള രാജമുദ്രയുള്ള (ആന)   “ബന്ധനം” എവിടെ പോയി എന്നതും മറച്ചു വയ്ക്കുന്നു .ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക (ഒപ്പെട്) എവിടെ എന്നതിനും മറുപടി ഇല്ല .

൯.ഇപ്പോഴുള്ള, പശ്ചിമേഷ്യന്‍ ഒപ്പേട് ആങ്കില്‍ ഡ്യൂ പെറോ കണ്ടിട്ടില്ല. അത് ഏതോ വിദ്വാന്‍ (അല്ലെങ്കില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ) പെരോയ്ക്ക് ശേഷം, ദുഷ്ടലാക്കോടെ കൂട്ടിച്ചേര്‍ത്തതെന്നു വ്യക്തം. നാടന്‍ സാക്ഷികളുടെ ഒപ്പേടിലുള്ള രാജമുദ്ര (ആനമുദ്ര)  ഈ ഒപ്പേടില്‍ കാണുന്നില്ല താനും .കൃത്രിമം എന്ന് വേറെ തെളിവ് വേണോ?

ചെപ്പേട്‌ താണ്ടിയ വഴികള്‍

ചെപ്പേട്‌ തേവലക്കര ശിവ ക്ഷേത്രത്തിലായിരുന്നു സൂക്ഷിക്കപ്പെട്ടത് എന്ന് കൊല്ലംകാരന്‍ തെക്കുംഭാഗം മോഹന്‍.ആ ശിവക്ഷേത്രം  പ്രാചീനകാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോആയിരുന്നു.ബ്രാഹ്മണാധിപത്യകാലത്ത് അത് ശിവക്ഷേത്രമായി മാറപ്പെട്ടു എന്ന്  “കേരള ക്രിസത്യാ നികള്‍ -ആവിര്‍ഭാവവും വളര്‍ച്ചയും” എന്ന കൃതിയിലും തരിസാപ്പള്ളി ചെപ്പേട്‌ എന്ന ബ്ലോഗിലും പറയുന്നു. ൧൫൪൪-ല്‍ മാര്‍ട്ടിന്‍ അല്‍ഫോന്‍സാ ദിസൂസ്സായുറെ നേതൃത്വത്തില്‍ ഫ്രഞ്ചുകാര്‍ ക്ഷേത്രം കൊള്ള അടിച്ചപ്പോള്‍ ചെപ്പേട് അവരുടെ കയ്യിലായി. അങ്ങനെ ആദ്യകാലത്ത് തന്നെ അത് തൊണ്ടിയായി .പിന്നീടത്  ഡച്ചുകാരുടെ കയ്യിലായി.കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോള്‍ അത് ഈസ്ടിന്ത്യാ കമ്പനി വശമെത്തി.കേണല്‍ മന്ട്രോയുറെ കാലത്ത് ചില ക്രിസ്ത്യന്‍ മത മേധാവികള്‍ തങ്ങളുടെ സെയിന്റ് “തെരേസാസ്യാപ്പള്ളി”ക്ക് കിട്ടിയത് എന്ന് പറഞ്ഞ് അത് കൈവശമാക്കി.പിന്നിട്ട് രണ്ടു ബിഷപ്പുമാര്‍ തമ്മില്‍ തര്‍ക്കം വന്നപ്പോള്‍ പങ്കു വച്ചു. ശരിക്കുമുള്ള,ആനമുദ്രയുള്ള  നാടന്‍ ഒപ്പെട്(൧൫ സാക്ഷികള്‍)  ഇപ്പോഴും ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. പക്ഷെ നെറ്റില്‍ അത് കിട്ടും. പെരോയ്ക്ക് സ്തുതി .

“പ്രശസ്ത ആംഗലേയ ചരിത്ര കാരൻ ആയ ആർ. എസ്. വൈറ്റ്വേ
‘ഇന്ത്യ യില്‍ പോ ർ ച്ചു ഗീ സ് അധികാര ത്തി ൻ റെ ഉദയം ‘
പുസ്തകം രചിച്ച് ട്ടു ണ്ട്. അതിൽ ഈ ക്ഷേത്രം കൊള്ളയെക്കുറിച്ച്
പറഞ്ഞി ട്ടുണ്ട് (പുറം 284 )’ ഡിസൂസ യുടെ നേതൃത്വ ത്തി ൽ ഒരു കൂട്ടം
പറ ങ്കി പടയാളികള്‍ കടൽ തീരത്ത് നിന്ന് മൈലുകള്‍ അകലെ യുള്ള തേവലക്കര ക്ഷേത്രംആക്രമിച്ചു. ക്ഷേത്രം നിറയെ സ്വർണ്ണം ഉണ്ട് എന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആക്രമണത്തി നു തു നി ഞ്ഞ ത് ‘
വൈറ്റ് വേ യുടെ വിവരണം അതേ പടി സർദാർ കെഎം. പണിക്കര്‍
തൻറെ “കേരള സ്വാതത്ര്യ സമര ചരിത്രം” എന്ന പുസ്തകത്തിലും എടുത്തു ചേര്‍ത്തി ട്ടു ണ്ട്കൊല്ലം പട്ടണത്തിൽ നിന്ന് തേവലക്കര യില്‍ കുടിയേറിയ “മണിഗ്രാമ” കാരുടെ ക്ഷേത്രമാണ്പറ ങ്കി ക ൾ കൊള്ള അടിച്ചത്.
ഈവസ്തുത ‘ ചർച്ചു ഹിസ്റ്ററി ഓഫ് ട്രാ വൻ കൂ ർ ‘എന്ന പുസ്തക ത്തി ൽ അതിന്റെ രചയിതാവ് മി: ആഗൂ ർരേഖ പ്പെടു ത്തി യയി ട്ടുണ്ട്
തങ്ങള്‍ ക്കു കിട്ടിയ “തരിസാപ്പള ളി ചെപ്പേട് ധരിസായികൾ സൂക്ഷിച്ചിരു ന്ന ത് ഈ ക്ഷേത്രനിലവറയി ൽ ആയിരുന്നു. ക്ഷേത്രത്തിലെ സമ്പാദ്യ ത്തോടൊപ്പം ഈ ചെപ്പേടും കൈവശം ആക്കി എന്നു വേണം കരുതാന്‍. അദ്ദേഹം അത് ഗോവയിലെ ലത്തീന്‍ ആർച്ചു ബിഷപ്പ് ആയിരുന്ന അല്ക് സിസ്സ് ഡി മെന്‍സ് സിനു കൈമാറി(തെക്കുംഭാഗം മോഹന്‍ തരിസാപ്പള്ളി ബ്ലോഗ്‌ കാണുക )

പരിങ്കികളും ലന്തക്കാരും പിന്നെ ഇന്കിരിയെസ്സും

ഫ്രഞ്ചുകാര്‍ തേവലക്കര ശിവക്ഷേത്രം കൊള്ള അടിച്ച ചരിത്രം എഴുതിയവര്‍ (പദ്മനാഭ മേനോന്‍,ചാലയില്‍ പണിക്കര്‍ .ഇളംകുളം )

ആ ശിവക്ഷേത്രം എ.ഡി ൮൪൯ കാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോ  (പള്ളി) ആയിരുന്നു എന്നും അവിടെ ആണ് തരിസാപ്പള്ളി ചെമ്പോല സൂക്ഷിച്ചിരുന്നത് എന്നും പറയാതെ വിട്ടു. ശിവക്ഷേത്രം കൊള്ള അടിച്ചത് വഴിയാണ് തരിസാപ്പള്ളി ചെമ്പോല പറങ്കികള്‍ക്ക് കിട്ടുന്നത് എന്നതും മറച്ചു വച്ചു .

പിന്നെ അത് ലന്തക്കാരുടെ കയ്യില്‍. അവസാനം ഇങ്കിരീസ്സുകാരുടെ കയ്യില്‍ .അവസാനം കോട്ടയം /തിരുവല്ല നസ്രാണികളുടെ കയ്യില്‍ തൊണ്ടി ചെമ്പോല. വാര്യരും വെളുത്താട്ടും ചെപ്പേട്‌ പ്രയാണത്തിന്റെ നാള്‍വഴികള്‍ മറച്ചു വച്ചു. ബന്ധനവിമുക്തമാക്കിയ ചെമ്പോലക്കെട്ടിലെ ആനമുദ്രയുള്ള ,നാടന്സാക്ഷി ഒപ്പേടിനെ കുറിച്ചു അജ്ഞത നടിക്കയും ചെയ്തു.

ഒളിപ്പിച്ചു വച്ചിരിക്കുന്ന  “ദരിതാ സാക്ഷികൾ”

(ദരിതാ = വെണ്ണീര്‍ അണിയാത്ത വെള്ളാള വ്യാപാരികള്‍ )

1.വേൾകുല സുന്ദരൻ

( വേൾകുല “ചന്ദിരൻ” എന്നാണു പെറോ എഴുതിയത്)

2.വിജയനാരായണൻ

3.ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ
4)മദിനേയ വിനയ ദിനൻ

5) കണ്ണ നന്ദനൻ
6) നലതിരിഞ്ഞു തിരിയൻ

7) കാമൻ കണ്ണൻ
8) ചേന്നൻ കൺനൻ
9) കണ്ടൻ ചേരൻ
10)യാകൊണ്ടയൻ
11) കനവാടി അതിതേയനൻ

ആന മുദ്ര

12) മുരുകൻ ചാത്തൻ
13) മുരുകൻ കാമപ്പൻ
14) പൂലക്കുടിതനയൻ
15) പുന്നത്തലക്കോടി ഉദയനൻ കണ്ണൻ
16) പുന്നത്തലകോരനായ കൊമരൻ കണ്ണൻ
17) സംബോധി വീരയൻ
(from :Anquttil du Peron in his book Zend Avesta.

ഇപ്പോൾ ലഭ്യമായ ദാന ഓലകളിൽ അവസാന പുറം
“വേൾകുലസുന്ദരൻ,വിചൈയ…..” എന്നപൂർണ്ണമായി
അവസാനിക്കുന്ന.പെറോ നൽകുന്ന ലിസ്റ്റിലാദ്യം വേൾകുല
ചന്ദ്രൻ (സുന്ദരൻ തെറ്റിയതാവാം ചന്ദ്രൻ).രണ്ടാമൻ വിജയ നാരായണൻ.
തുടർന്നു കുറെ നാടൻ പേരുകളും ഇടയിൽ ഒരാനയുടെ ചിത്രം.

വട്ടെഴുത്ത്.
ആ സാക്ഷികളെ  അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.കൃസ്ത്യൻ
പേരുകളോ സിറിയൻ പദമോ വരാത്തതു കൊണ്ടാവം ഒപ്പേടിനു
ഒളിവിൽ കിടക്കേണ്ടി വരുന്നത്.ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ട് എന്നു മനസ്സിലാക്കിയിട്ടും അതു തങ്ങളുടെ ഗ്രന്ഥത്തിൽ വാര്യരും കേശവനും  നൽകാഞ്ഞതിലെ “ദുഷ്ടലാക്ക്”മനസ്സിലാകുന്നില്ല.
കൊല്ലം ചേപ്പേടിന്റെ ആര്യലിപിയിലുള്ള ഒരു പകർപ്പും സംസ്കൃതത്തിലുള്ള ഒരു വിവർത്തനവും 1758-ല് ഇന്ത്യയിൽ വന്ന പൈതൃകപഠന വിദഗ്ദൻ ആങ്ക്തിൽ ദ്യുപെറോ വശമുണ്ടെന്നും

അതിൽ നാട്ടുകാരായ സാക്ഷികളുടെ പേർ ഉണ്ടെന്നും
വാര്യർ-കേശവൻ കൂട്ടായ്മ പ്രസ്താവിക്കുണ്ട് (പുറം94,95)

ആ സാക്ഷി പട്ടികനെറ്റിൽ ലഭ്യമായിരിക്കെ അവപുസ്തകത്തിൽ കൊടുക്കാഞ്ഞത് അക്ഷന്ത്യവ്യമായ കുറ്റം തന്നെ.

എന്താവാം അവർ ആ ലിസ്റ്റ് ഒളിപ്പിച്ചു വയ്ക്കാൻ കാരണം?

അവര്‍ ആരെയാണ് ഭയക്കുന്നത്?

എവിടെന്നെത്തീ “മാര്‍”?

===========================

തരുസാപ്പള്ളി ശാസനത്തെ കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ “മാര്‍ സപീര്‍ ഈശോ ചെയ്വിച്ച പള്ളി”യാണ് കൊരക്കേണി കൊല്ലത്തെ പള്ളി എന്ന് പരക്കെ പറഞ്ഞു വരുന്നു .ആരാണീ മാര്‍ സപീര്‍ .മാര്‍ എന്നാല്‍ ബിഷപ്പ് .അയ്യനടികല്‍ക്കതു “മാറുവാന്‍” ആയിരുന്നത്രെ.

പക്ഷെ എവിടെ നിന്ന് വന്നു ഈ ‘മരുവാന്‍’ .

അതൊരു ബഹുമാനദ്യോതകാമോ ക്രിയയോ ?

“നീറേറ്റമരാന്‍” എന്ന് പല അട്ടിപ്പേര്‍ ദാനാധാരങ്ങളിലും കാണാമത്രെ.

തരി സാപ്പള്ളി  ചെപ്പെടിലും അത്രയല്ലാതുള്ളോ?

൧൮൪൪ ജൂണ്‍ ലക്കം Madras Journal  of Literature and Science  ആണ് Rev.H.Gundert

ആദ്യമായി അദ്ദേഹം സിറിയന്‍ ക്രിസ്ത്യന്‍ എന്നും കോട്ടയം എന്നും വിളിച്ച് തരിസാപ്പള്ളി ശാസനം പ്രസിദ്ധീകരിക്കപ്പെടുന്നത് .വട്ടെഴുത്തിലും

ഗ്രന്ഥ അക്ഷരത്തിലും .അതില്‍ “നീരേറ്റമരുവാന്‍” എന്നത്‌ വട്ടെഴുത്തില്‍

സവീരീശോ എന്ന് ഗ്രന്ഥ അക്ഷരത്തില്‍ നമുക്ക് വ്യക്തമായി വായിക്കാവുന്ന രീതിയില്‍ .അപ്പോള്‍ എവിടെ “മാര്‍” ? എവിടെ

ബിഷപ്പ് ?  നീരെട്ടമാരുവാന്‍ എന്നതു ക്രിയാപദം മാത്രം .അതില്‍ ബിഷോപ്പും മെത്രാനും മെഴുകുതിരിയും ഒന്നുമില്ല.

കടപ്പാട്രാഘവവാര്യര്‍ & കേശവന്‍ വെളുത്താട്ട്‌.തരിസാപ്പള്ളിചെപ്പെട് എന്‍.ബി.എസ് ൨൦൧൩

The Christians had not taken the definite form of a community in Kerala earlier (than 11-12cnturies) and the dubious Copperplate Charters believed to have been given to the trading community there, towards the end of 8th Century, does not associate itself with the Christians of  any denomination

—————-Page 354 Social History of India , Sadasivan .S.N

With the arrival of–Sankara , says Artist Rama Varma Raja, the Vihars of the Buddhists (Buddhist  Pallys) have transferred into Siva Temples  .For the extirpations of the followers of Buddhism deadly begot  Veera Saiva anchorites (with killer instinct) were imported to Kerala from Tamil Nadu –

—————————Sadasivan ,S.N, Social History of India Page 315

പരിങ്കികളും ലന്തക്കാരും പിന്നെ ഇന്കിരിയെസ്സും

ഫ്രഞ്ചുകാര്‍ തേവലക്കര ശിവക്ഷേത്രം കൊള്ള അടിച്ച ചരിത്രം എഴുതിയവര്‍ (പദ്മനാഭ മേനോന്‍,ചാലയില്‍ പണിക്കര്‍ .ഇളംകുളം )

ആ ശിവക്ഷേത്രം എ.ഡി ൮൪൯ കാലത്ത് ബുദ്ധവിഹാരമോ ജൈനവിഹാരമോ  (പള്ളി) ആയിരുന്നു എന്നും അവിടെ ആണ് തരിസാപ്പള്ളി ചെമ്പോല സൂക്ഷിച്ചിരുന്നത് എന്നും പറയാതെ വിട്ടു. ശിവക്ഷേത്രം കൊള്ള അടിച്ചത് വഴിയാണ് തരിസാപ്പള്ളി ചെമ്പോല പറങ്കികള്‍ക്ക് കിട്ടുന്നത് എന്നതും മറച്ചു വച്ചു .

പിന്നെ അത് ലന്തക്കാരുടെ കയ്യില്‍. അവസാനം ഇങ്കിരീസ്സുകാരുടെ കയ്യില്‍. അവസാനം കോട്ടയം /തിരുവല്ല നസ്രാണികളുടെ കയ്യില്‍ തൊണ്ടി ചെമ്പോല.വാര്യരും വെളുത്താട്ടും ചെമ്പെടു പ്രയാണത്തിന്റെ നാള്‍വഴികള്‍ മറച്ചു വച്ചു. ബന്ധനവിമുക്തമാക്കിയ ചെമ്പോലക്കെട്ടിലെ നാടന്സാക്ഷി ഒപ്പേടിനെ കുറിച്ചു അജ്ഞത നടിക്കയും ചെയ്തു .

എ.ഡി ൮൨൨-ല്‍ മാര്‍ സപോര്‍ , മാര്‍ ബാരോസ് എന്ന രണ്ട്ട് നെസ്തോറിയന്‍ പുരോഹിതന്മാര്‍ ബാബിലോണിയായില്‍ നിന്ന്

“കൌലത്ത്” ചെന്ന്‍ അവിടെ ഒരു പള്ളി പണിയാന്‍ ചക്രവ ര്ത്തിയുടെ അനുവാദം വാങ്ങി എന്ന് ലാണ്ടിന്റെ (Annecdota Syriaca by Land )അനെക് ഡേറ്റാ സിറിയക്ക എന്ന പുസ്തകത്ത്തിലുണ്ട് എന്നൊക്കെ പറഞ്ഞു തടിതപ്പാന്‍ പണ്ട് സാധിച്ചിരുന്നു .ഇന്ന് പഴയപുസ്തകങ്ങള്‍ പി.ഡി.എഫ് ഫയല്‍ ആയി നെറ്റില്‍ കിട്ടും.നെറ്റില്‍ അത് കാട്ടിത്തരാന്‍ സാധിക്കണം .എന്നാലെ ഇന്ന് ശരിയെന്നു പറയാന്‍ സാധിക്കയുള്ളൂ .കൌലം മലയന്‍ തുരമുഖമല്ല “കുരക്കേണി” കൊല്ലമാനെന്നു സമ്മതിക്കണമെങ്കില്‍ അതിനും തെളിവുവേന്നം.

ഒന്‍പതാം ശതകത്തില്‍ ഇന്നത്തെ തെക്കന്‍ കൊല്ലം “കുരക്കേണി “ കൊല്ലം

ആയിരുന്നു.വടക്കന്‍ കൊല്ലം പന്തലായനി കൊല്ലം .കൌലം “കുരക്കേണി” കൊല്ലമല്ല. അവിടെ ജൈനപ്പള്ളി പനിയച്ചത് “ശബരീശന്‍” എന്ന “ദരിസാ”വെള്ളാളനും .(ദരിസാ എന്ന് പറഞ്ഞാല്‍ “വെണ്ണീര്‍” വെള്ളാളനല്ല,

“വെണ്ണീര്‍ -ഭസ്മം ധരിക്കാത്ത” എന്നര്ത്ഥം

എങ്ങിനെ സിറിയന്‍ ക്രിസ്ത്യന്‍ പള്ളി ആയി ?

ബുദ്ധരും ജൈനരും എന്ന ലേഖനത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള എഴുതി : സംസ്കാരത്തിന്റെ മുദ്രകള്‍ (എന്‍.ബി.എസ് ൧൯൬൬ പേജ് ൯൧) – അവൈദീകമായ ദേവാലയ്ങ്ങളെയെല്ലാം പള്ളി എന്നാണു പറഞ്ഞിരുന്നത്. (ശൂദ്രപള്ളികള്‍ എന്ന തലക്കെട്ടിനടിയില്‍ വരുന്ന

ഭാഗം) ബൌദ്ധര്,ജൈനര്‍,ക്രിസ്ത്യാനികള്‍,മുസ്ലിമുകള്‍ എന്നിവരുടെ ക്ഷേത്രങ്ങളെ മാത്രമല്ല, ശൂദ്രര്‍ തുടങ്ങിയ താഴ്ന്ന ജാതിക്കാര്‍ ആരാധിച്ചിരുന്ന തനി ദ്രാവിഡ രീതില്യുള്ള അമ്പലങ്ങളെയും ഉയര്‍ന്ന ജാതിക്കാര്‍ പള്ളികള്‍ എന്ന് പരയുമായിരുന്നു. ൧൪൦൦ അടുത്ത് പെരുമ്പടപ്പ് വാണിരുന്ന രാമവര്‍മ്മയുടെ കാലത്തുണ്ടായ “വിടനിദ്രാഭരണം” എന്ന സംസ്കൃത ഗ്രന്ഥത്തില്‍ നിന്ന് ദ്രമിഡ വേദത്തിന്റെ ( തിരുവായ്മൊഴി ) കര്‍ത്താവായ നമ്മാഴ്വാര്‍ക്ക് അന്ന്  തിരുവഞ്ചിക്കുളത്തു  പ്രത്യേക ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ “പള്ളി” എന്നാണു പറഞ്ഞിരുന്നുവെന്നും ഗ്രഹിക്കാം.

തെക്കന്‍ തിരുവിതാം കൂറില്‍ കുഴിത്തുറയ്ക്ക് സമീപമുള്ള തിരു ച്ചാണത്ത് “പള്ളി” ൧൪- ശതകം വരെ ജൈനക്ഷേത്രമായിരുന്നു.

അപ്പോള്‍ എ.ഡി ൮൪൯ – ല്‍ എഴുതപ്പെട്ട തരുസാപ്പള്ളി ശാസനത്തിലെ പള്ളി എങ്ങിനെ സിറിയന്‍ ക്രിസ്ത്യന്‍ പള്ളി ആയി ?

൧൬൬൧ — ല്‍ കൊല്ലം ആക്രമിക്കാനെത്തിയ ഡച്ചു കപ്പല്‍ കൊള്ളക്കാരന്‍ ന്യൂ ഹൊഫ് എഴുതി: “ചീനകൊല്ലംഭാഗത്ത് കടലിനു സമീപമായി പരവരുടെ ഒരു വലിയ ഗ്രാമമുണ്ട് . വടയാറ്റുപിള്ളയുടെ വീടും അവിടെ ആണ്.ഒരു മെയില്‍ വട്ടത്തില്‍ ഒരു മണ്കോട്ട കൊണ്ട്ട് വീട് ചുറ്റപ്പെട്ടിരിക്കുന്നു ,കോട്ടയില്‍ പീരങ്കികള്മുണ്ട(പേജ് ൧൦൯).  ക്രിസ്ത്യന്‍ പള്ളിയെ കുറിച്ചു പരാമര്‍ശമൊന്നുമില്ല .

അധിക വായനയ്ക്ക്

൧.എം.ആര്‍ .രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ടു –തരിസാപ്പള്ളിചെപ്പെട് എന്‍.ബി.എസ ൨൦൧൩

൨.ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ -സംസ്കാരമുദ്രകള്‍ മാലുബെന്‍ ൨൦൦൯

൩..കേരളക്രിത്യാനികള്‍ ,ആവിര്‍ഭാവവും വളര്‍ച്ചയും –തെക്കുംഭാഗം മോഹന്‍ അസെറ്റ് ബുക്സ് ൨൦൧൫

൪.പി.ഭാസ്കരന്‍ ഉണ്ണി –കൊല്ലത്തിന്റെ ചരിത്രം കൊല്ലം പബ്ലിക് ലൈബ്രറി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: