ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനായി ഉയർത്തപ്പെട്ട വിക്രമാദിത്യ വരഗുണൻ എന്ന വെള്ളാള രാജാവ്

“മനോന്മണീയം” പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്റെ പിൽക്കാലതലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ രാവു കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നംബർ ആയി പ്രസിദ്ധീകരിച്ച “പാലിയം ചേപ്പേട്’ ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ “കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ(ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ “കേരളബുദ്ധശിഷ്യൻ” എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്.കുറെ ഭാഗം തമിഴിൽ.ബാക്കി സംസ്കൃതം.തമിഴിൽ ഭൂദാനം.സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതി,ദാനകാലം എന്നിവ.അവസാനമായി വെള്ളാള അരചൻ സംവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.

തരുസാപ്പള്ളി ചേപ്പേട് എന്ന “വെള്ളാളച്ചേപ്പേട”” കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെ, എറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാണവരെല്ലാം “പാലിയം” എന്നും ഡോ.എം.ജി.എസ്സ്”ശ്രീ മൂലവാസം ചേപ്പേട്”എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.

പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ,വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ)പാലിയത്തു നിനാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻഅയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ.മീരാക്കുട്ടി(എൻ.ബി.എസ്സ് സെപ്തംബർ 1984
പേജ് 11-28).

ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതും ഗോപിനാഥ റാവു. ഏ.ഡി866 ലെചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.
വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭാട്ടരകർ ബുദ്ധനോ ശിവനോ
വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ളലോകനാഥൻ,അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്രം(പള്ളി) ആണെന്നു കണ്ടെത്തിയതും
ഗോപിനാഥ റാവു.
വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.എഴുതപ്പെട്ടത് ഏ.ഡി 898 ഡിസംബർ 8 ന്.
3.വരഗുണൻ സ്ഥാനോരോഹണം ചെയ്ത്ത 15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.ബുദ്ധമത പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത്(അസ്സോകൻ ഹീനയാനമതക്കാരൻ)
7.സംഘധർമ്മ പ്രബോധനത്തിന്റെ പേരില്വരഗുണൻ “കേരളത്തിലെ ബുദ്ധശിഷ്യൻ” ആണ്.
8.ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും “ശ്രീവല്ലഭ” ബിരുദം സ്വീകരിച്ച്പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ .

ശിലാരേഖകൾ(“ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി…..” എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്.അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: